Downloads
Overview Search Downloads Submit file Up
Category: Orders
Page 2 of 437
Order by: Default | Name | Date | Hits | [Descending]
Orders Files: 1311
Orders of Kerala Electricity Ombudsman  in pdf format
Files:
P/079/2024, Sri. Abdul Latheef

Download 
Download

പരാതിക്കാരൻ ശ്രീ.അബ്ദുൽ ലത്തീഫ്, ജാമിയ അൽ ഹിന്ദ് അൽ ഇസ്ലാമിയ ട്രസ്റ്റിന്റെ ചെയർമാൻ ആണ്. ഈ ട്രസ്റ്റ്, മിനി ഊട്ടി ഊരകം എന്ന സ്ഥലത്ത് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിനുവേണ്ടി ലൈസൻസിയായ KSEB ൽ നിന്നും വൈദ്യുത കണക്ഷൻ എടുത്തിട്ടുണ്ട്. ഈ സ്ഥാപനമിരിക്കുന്ന ക്യാംപസിൽ വിദ്യാഭ്യാസസ്ഥാപനം, ഒരു ആരാധനാലയം, ഹോസ്റ്റൽ ഇവയ്ക്ക് വെവ്വേറെ കണക്ഷൻ ആണ് എടുത്തിട്ടുള്ളത്. ഇതിൽ സ്ഥാപനത്തിന് വേണ്ടി എടുത്തിട്ടുള്ള കണക്ഷൻ നമ്പർ 1168081011241 ആണ് ഈ പരാതിയ്ക്കാധാരം. 9.678 KM ലോഡോടുകൂടി അക്കാദമിക് ബ്ലോക്കിലേയ്ക്ക് 6F താരിഫിലുള്ള ഈ കണക്ഷൻ, 24/04/2019 ൽ ആണ് നൽകിയിരിക്കുന്നത്. ഈ കണക്ഷൻ 6 F ൽ നിന്ന് 6 A യിലേക്ക് മാറ്റുകയും കണക്റ്റഡ് ലോഡ് 44.68 KW ആയി ഉയർത്തുകയും contract demand 20 KVA ആക്കുകയും ചെയ്തു. ലൈസൻസിയുടെ തിരൂർ RAO സെക്ഷനിൽ 29/02/2024 ൽ ആഡിറ്റ് നടത്തിയപ്പോൾ ഈ ഉപഭോക്താവിന് ബാധകമാക്കിയിരിക്കുന്ന താരിഫ് 6A ക്ക് അർഹതയില്ലെന്ന് കണ്ടെത്തുകയും ശരിയായ താരിഫ് 6F ആയിരിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു അങ്ങനെ 02/2022 മുതൽ മുൻകാല പ്രബല്യത്തോടെ താരിഫ് വ്യത്യാസത്തിൽ വന്ന തുക കണക്കാക്കുകയും അതിന് demand notice അയയ്ക്കുകയും ചെയ്തു. ഉപഭോക്താവിന്റെ സ്ഥാപനം Religious education നടത്തുന്നതാകയാൽ 6A യിൽ വൈദ്യുത ബിൽ ഈടാക്കണം എന്ന അപേക്ഷ ലൈസൻസി അംഗീകരിക്കാതെ വന്നതിനാൽ CGRF ൽ പരാതി നൽകുകയുണ്ടായി. CGRF പരാതിയിൽ നടപടികൾ പൂർത്തിയാക്കി ഉത്തരവ് 05/11/2024 ൽ ഇറക്കി. ആ ഉത്തരവിന്റെ അപ്പീലായിട്ടാണ് ഈ പരാതി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഓംബുഡ്സ്മാൻ സമക്ഷം സമർപ്പിച്ചിരിക്കുന്നത്.
P/085/2024, Sri.Varghese Olakkengil

Download 
Download

The appellant is a domestic Consumer bearing Consumer No. 1156879017701 under the Electrical Section Pavaratty. The connection is a 3 phase connection with connected load 5.50Kw. The consumer was billed as per the tariff rate approved by KSERC and was paid regularly the electricity charges till June 2024. The meter reading was not available during 6/2024 and the premises was in Door Locked condition. The bill for the month 6/2024 was issued based on the average reading. While taking the reading on 16/08/2024, the consumption recorded was 2204 units accordingly the bill was issued for Rs. 22,144/-. The complainant has not used this power as the house was in locked condition. But on inspection by the officials of Licensee it is noticed that the main switch has burned off. The heavy reading would have been recorded may be due to the heavy earth leakage due to the burning of main switch. The meter was tested and found working normal. The appellant has filed petition to CGRF (CR) and CGRF issued order dated 19/10/2024 on completing the procedural formalities. Aggrieved by the order of CGRF, this appeal petition is filed to the Electricity Ombudsman.
P/077/2024, Sri. Chandrasekharan.C

Download 
Download

പരാതിക്കാരനായ ശ്രീ.ചന്ദ്രശേഖരന്റെ പേരിലുള്ളതാണ് പെരുമുടിയൂർ പനങ്ങാട്ട്കാവ് ദേവിക്ഷേത്രത്തിനുസമീപം സർവ്വേ നമ്പർ.343/4 ഉള്ള വസ്തു.ഈ വസ്തുവിൽ സ്ഥിതിചെയ്യുന്ന ലൈൻ മാറ്റി സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ലൈസൻസിയായ KSEBL ന് അപേക്ഷ സമർപ്പിച്ചിരുന്നു. പട്ടാമ്പി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ലൈനാണ് മാറ്റി സ്ഥാപിക്കേണ്ടത്. ലൈസൻസിയുടെ ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തി ലൈൻ മാറ്റുന്നതിനുള്ള എസ്റ്റിമേറ്റ് 36,549/- രൂപ ആയി കണക്കാക്കി അറിയിക്കുകയുണ്ടായി. ഈ വസ്തുവിൽ ഉണ്ടായിരുന്ന ഒരു വീട്ടിലേയ്ക്ക് വളരെ മുൻപ് നിലനിന്നിരുന്ന ലൈൻ വിഛേദിക്കുകയും അവിടെ അവിടെ ഒരു post മാത്രം ആ ലൈനിന്റെ അവസാനത്തെ പോസ്റ്റായി നിലനിന്നിരുന്നു എന്നും കുറച്ചു വര്ഷങ്ങൾക്ക് മുൻപ് സ്ഥല ഉടമസ്ഥന്റെ അനുമതിയില്ലാതെ ആ പോസ്റ്റിൽ നിന്നും line extend ചെയ്ത് മറ്റു പലർക്കും കണക്ഷൻ നൽകുകയും ചെയ്തു എന്നും പരാതിക്കാരൻ സ്ഥാപിക്കുന്നു. അനുമതിയില്ലാതെ ലൈസൻസി വസ്തുവിന് മുകളിലൂടെ ലൈൻ വലിച്ചതിനാൽ അത് ലൈസൻസിയുടെ ചെലവിൽ തന്നെ മാറ്റി സ്ഥാപിക്കണം എന്നതാണ് പരാതിക്കാരന്റെ വാദം. ഈ ആവശ്യം ഉന്നയിച്ച് CGRF(NZ)ൽ പരാതി സമർപ്പിക്കുകയും അതിന്റെ നടപടികൾ പൂർത്തിയാക്കി CGRF ഉത്തരവ് 21/10/24 ൽ ഇറക്കുകയും ചെയ്തു. ആ ഉത്തരവ് പ്രകാരം പരാതി പരിഹരിക്കപ്പെടാത്തതിനാൽ അതിന്റെ അപ്പീലായിട്ടാണ് ഈ പരാതി ഇലക്ട്രിക്കൽ ഓംബുഡ്സ്മാൻ സമക്ഷം സമർപ്പിച്ചിരിക്കുന്നത്.

Contact Us

KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488

Any Queries?

Send an email to info@keralaeo.org

Do you Know?

Consumers should submit  petitions to CGRF first before appealing Ombudsman.

Visitors Counter

mod_vvisit_counterToday937
mod_vvisit_counterAll5985065