പരാതിക്കാരനായ ശ്രീ. സുഷാദ് ചങ്ങരംകുളം ഇലക്ട്രിക് സെക്ഷന്റെ പരിധിയിൽ വരുന്ന നന്നമുക്ക് ദേശത്ത് 17 സെന്റ് വസ്തു സ്വന്തമാക്കിയിട്ടുണ്ട്. ഈ സ്ഥലത്ത് വീട് നിർമ്മിക്കുന്നതിന് വേണ്ടി പ്രസ്തുത സ്ഥലത്തിനു മുകളിൽ കൂടി സ്ഥാപിച്ചിട്ടുള്ള 3 ഫെയ്സ് ഇലക്ട്രിക് ലൈൻ മാറ്റി സ്ഥാപിക്കുന്നതിന് ലൈസൻസിയുടെ സെക്ഷൻ ഓഫീസിൽ പരാതി നൽകിയിട്ടും ലൈൻ മാറ്റി സ്ഥാപിച്ചിട്ടില്ല. സ്ഥല ഉടമയുടെ അറിവോ സമ്മതമോ കൂടാതെ ഈ ലൈൻ വളരെ മുൻപേ സ്ഥാപിച്ചിട്ടുള്ളതിനാൽ ലൈസൻസി സ്വന്തം ചെലവിൽ മാറ്റേണ്ടതാണ് എന്നാണ് പരാതിക്കാരന്റെ വാദം. ലൈസൻസി ലൈൻ മാറ്റുന്നതിന് ആവശ്യമായ തുക അടയ്ക്കണം എന്ന് ആവശ്യപ്പെട്ടെങ്കിലും അതിനു പരാതിക്കാരൻ തയ്യാറായിട്ടില്ല. പരാതി സി ജി ആർ എഫിൽ സമർപ്പിക്കുകയും അതിന് CGRF (No:128/22-23) 31/03/2023 ൽ ഉത്തരവ് ഇറക്കുകയും ചെയ്തു. ആ ഉത്തരവിന്റെ അപ്പീൽ ആയിട്ടാണ് ഈ പരാതി ഓംബുഡ്സ്മാനു സമർപ്പിച്ചിട്ടുള്ളത്.
തീരുമാനം
സമർപ്പിച്ച രേഖകൾ പരിശോധിച്ച്, പരാതിക്കാരന്റെയും എതിർകക്ഷിയുടെയും വാദം കേൾക്കുകയും, മുകളിൽ സൂചിപ്പിച്ച വിശകലനത്തിൽ നിന്ന് ഇനിപ്പറയുന്ന തീരുമാനം എടുക്കുകയും ചെയ്യുന്നു.
1. CGRF-ന്റെ ഉത്തരവ് പൂർണമായും ശരിവെക്കുന്നു
2. മറ്റുചിലവുകളൊന്നും അംഗീകരിച്ചിട്ടില്ല. |
|
Data
|
Size |
336.17 KB |
Downloads |
487 |
Created |
2023-08-24 05:16:11 |
|
|