അപ്പീൽ പരാതിക്കാരനായ ശ്രീ. സഹദേവൻ, വൈകുണ്ഠം, കണ്ണങ്കോട് ലൈസൻസി (KSEBL)യുടെ വെഞ്ഞാറമൂട് സെക്ഷനിലെ ഗാർഹിക ഉപഭോക്താവാണ്. 10/05/2023 രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണി വരെ വെഞ്ഞാറമൂട് കണ്ണങ്കോട് ഭാഗത്ത് വൈദ്യുതി തടസ്സം നേരിട്ടു. അന്നേ ദിവസം 13:42-ന് സെക്ഷൻ ഓഫീസിൽ വിളിച്ചു പറഞ്ഞിട്ടും വൈദ്യുതി ലഭ്യമാക്കിയില്ല. 1912-ൽ വിളിച്ച് പരാതി പറഞ്ഞിട്ടും പരാതിക്ക് പരിഹാരം ഉണ്ടായില്ല. ഇലക്ട്രിക് ലൈനുകളിൽ പണി നടത്തുന്നതിനു വേണ്ടി വൈദ്യുതി ഓഫാക്കുന്നതാണെങ്കിൽ 24 മണിക്കൂറിന് മുൻപ് ഉപഭോക്താവിനെ അറിയിക്കണം എന്ന വ്യവസ്ഥയും പാലിക്കപ്പെട്ടിട്ടില്ല. വെഞ്ഞാറമൂട് സെക്ഷൻ ഓഫീസിന്റെ കീഴിലുള്ള പല ഭാഗത്തും 12 മുതൽ 16 മണിക്കൂർ വരെ പവർ കട്ടാകുന്നു. അരമണിക്കൂറിൽ രണ്ടു മുതൽ 10 മിനിറ്റ് വരെ പവർ കട്ടാകുന്നു. ഇതു നിമിത്തം വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ കേടാകുന്നു. ഉയർന്ന ഉദ്യോഗസ്ഥരെ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചാലും അവരാരും തന്നെ ഫോൺ എടുക്കാറില്ല. ഉത്തരവാദത്തപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കേണ്ടതും, നേരിട്ട നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കേണ്ടതുമാണ്. |
|
Data
|
Size |
241.26 KB |
Downloads |
554 |
Created |
2024-02-09 05:34:19 |

|
|