Downloads
Overview Search Downloads Submit file Up
Download details
P/02/2024- ശ്രീ. സ്റ്റാൻലി അൽഫോൻസാ
പരാതിക്കാരനായ ശ്രീ സ്റ്റാൻലി അൽഫോൻസാ ലൈസൻസിയുടെ (KSEBL) മയ്യനാട് ഇലക്ട്രിക് സെക്ഷനിലെ ഒരു ഗാർഹിക ഉപഭോക്താവാണ്. ഉപഭോക്ത്യ നമ്പർ 1145809007550. 2022 സെപ്റ്റംബർ മാസം 5-ആം തീയതി വസ്തുവിൽ അതിക്രമിച്ചു കടക്കുകയും 30 അടിയുള്ള ഒരു കോൺക്രീറ്റ് പോസ്റ്റ്‌ സ്ഥാപിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വീടിന്റെ പുറകുവശത്തുകൂടി പോകുന്ന വൈദ്യുത ലൈൻ താഴ്ന്നു കിടന്നതിനാൽ അത് ഉയർത്തുന്നതിനു വേണ്ടിയാണ് അത് സ്ഥാപിച്ചത് എന്നാണ് എതിർകക്ഷി അഭിപ്രായപ്പെടുന്നത്. പരാതിക്കാരന് വൈദ്യുത കണക്ഷൻ നൽകിയിരിക്കുന്നത്  ഏകദേശം 30 വർഷങ്ങൾക്കു മുൻപ് അയൽക്കാരന്റെ പറമ്പിൽ നിൽക്കുന്ന പോസ്റ്റിൽ നിന്നും അദ്ദേഹത്തിന്റെ അനുമതി വാങ്ങിയാണ്. പ്രസ്തുത പോസ്റ്റ് ലൈസൻസി വേറൊരു അയൽക്കാരന് എളുപ്പത്തിൽ കണക്ഷൻ നൽകാൻ വേണ്ടി സ്ഥാപിച്ചതാകാമെന്ന് ആരോപിക്കുന്നു. എത്രയും പെട്ടെന്ന് ഈ പോസ്റ്റ്‌ പരാതിക്കാരന്റെ പുരയിടത്തിൽ നിന്നും മാറ്റിസ്ഥാപിക്കണമെന്നതാണ് ആവശ്യം. CGRF-ൽ കൊടുത്ത പരാതിയിന്മേൽ വാദം കേട്ടശേഷം 27/11/2023-ൽ ഉത്തരവ് ഇറക്കിയിരുന്നു. അതിന്റെ അപ്പീലായിട്ടാണ്  ഇവിടെ പരാതി സമർപ്പിച്ചിട്ടുള്ളത്. 

Data

Size 228.07 KB
Downloads 394
Created 2024-04-03 05:30:49

Download