Downloads
Overview Search Downloads Submit file Up
Download details
P/034/2024, Shri. P.A.Paulose
പരാതിക്കാരനായ ശ്രീ. പൗലോസ് മേലൂർ ഇലെക്ട്രിക്കൽ സെക്ഷൻ പരിധിയിൽപ്പെട്ട കൃഷി സ്ഥലത്തേക്ക് കൃഷി ആവശ്യത്തിനായി വൈദ്യതി കണക്ഷൻ ലഭിക്കുന്നതിന് വേണ്ടി അപേക്ഷ സമർപ്പിച്ചു. ലൈസൻസിയുടെ ഉദ്യോഗസ്ഥൻ സ്ഥലപരിശോധന നടത്തുകയും എസ്റ്റിമേറ്റ് നൽകുകയും ചെയ്തു. സർവീസ് കണക്ഷൻ എടുക്കേണ്ട പോസ്റ്റ് റോഡിന്റെ മറുവശത്തായതിനാൽ wp വയറിന് സപ്പോർട്ട് ആയി ഒരു പോസ്റ്റ് സ്ഥാപിക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ വാഹന ഗതാഗതം ഉള്ള റോഡിൽ നിയമപ്രകാരമുള്ള ഉയരം ലഭ്യമാകുകയുള്ളു. പരാതിക്കാരൻ സ്ഥാപിച്ചിട്ടുള്ള pump room ന്റെ ഉയരം കുറവായതിനാൽ തന്നെ തറ നിരപ്പിൽ നിന്നുള്ള ഉയരപരിധി നിലനിർത്താൻ പോസ്റ്റ് വേണ്ടതാണെന്നും ലൈസൻസി അറിയിച്ചു. അധിക പോസ്റ്റ് നിർത്താതെ തന്നെ പരാതിക്കാരന് നേരിട്ട് പമ്പ് ഹൌസിലേക്ക് കണക്ഷൻ വേണമെന്നതാണ് ആവശ്യം. അത് നടത്തിക്കൊടുക്കാൻ ലൈസെൻസി തയാറാവാത്തതിനാൽ പരാതിയുമായി CGRF ൽ എത്തി കേസ് പരിശോധിച്ച് നടപടി പൂർത്തിയാക്കി CGRF ന്റെ ഉത്തരവ് 28/05/2024 ൽ ഇറങ്ങി. അതുപ്രകാരം പോസ്റ്റ് നിർത്തിക്കൊണ്ട് സർവീസ് കണക്ഷൻ വലിക്കുന്നതിനും, ഈ ചെലവ് പരാതിക്കാരൻ വഹിക്കണമെന്നും പ്രതിപാദിച്ചിരിക്കുന്നു. അതിൽ തൃപ്‌തനാകാതെയാണ് പരാതിക്കാരൻ അപ്പീൽ പരാതി ഓംബുഡ്സ്മാൻ സമക്ഷം സമർപ്പിച്ചിരിക്കുന്നത്.

Data

Size 177.38 KB
Downloads 536
Created 2024-09-03 10:34:22

Download