Downloads
Overview Search Downloads Submit file Up
Download details
P/053/2024, Shri. K.M Raveendran
പരാതിക്കാരനായ ശ്രി. കെ.എം രവീന്ദ്രൻ ലൈസൻസി (KSEBL) യുടെ മാവൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഒരു ഉപഭോക്താവാണ്. കോവൂർ ഇലക്ട്രിക് സബ് ഡിവിഷന്റെ കീഴിലുള്ളതാണ് മാവൂർ സെക്ഷൻ. 1165962026836 എന്ന കൺസ്യൂമർ നമ്പരിലുള്ള കണക്ഷൻ സിംഗിൾ ഫേസിൽ 420 w കണക്ടഡ് ലോഡിൽ LT 7A താരിഫിൽ 25/07/2018 ൽ നൽകിയിട്ടുള്ളതാണ്. ഒരു കടയ്ക്ക് വേണ്ടി കൊടുത്തിട്ടുള്ള കണക്ഷൻ ആണിത്. കട പ്രവർത്തന രഹിതമായതിനാൽ അടഞ്ഞു കിടക്കുകയായിരുന്നു. 25/12/2023 മുതൽ 26/02/2024 വരെയുള്ള ദ്വൈ മാസ കാലയളവിൽ മീറ്റർ 2062 യൂണിറ്റ് ഉപഭോഗം രേഖപ്പെടുത്തുകയും അതിൻ പ്രകാരം ലൈസൻസി 21,909/- രൂപയുടെ ബിൽ നൽകുകയും ചെയ്തു. ഉപഭോക്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ലൈസൻസിയുടെ ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തുകയും അടച്ചിട്ട കടയുടെ സീലിംഗിൽ കാണുന്ന വയറിൽ short circuit മൂലമായിരിക്കാം ഇത്രയും ഉപഭോഗം രേഖപ്പെടുത്തിയിട്ടുള്ളതെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നു. പരാതിക്കാരൻ CGRF ൽ പരാതി സമർപ്പിക്കുകയും, CGRF നടപടികൾ പൂർത്തിയാക്കി 25/2/2024 ൽ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ആ ഉത്തരവിന്റെ അപ്പീലായിട്ടാണ് ഈ പരാതി ഓംബുഡ്സ്മാൻ സമക്ഷം സമർപ്പിച്ചിരിക്കുന്നത്.

Data

Size 263.28 KB
Downloads 225
Created 2024-11-04 04:35:44

Download