പരാതിക്കാരിയായ ശ്രീമതി. ജോസ്‌ന.കെ.ജെ ഫോർട്ട് കൊച്ചി താലൂക്കിൽപ്പെട്ട, പള്ളുരുത്തി വില്ലേജിൽ, മുണ്ടൻവേലിയിൽ താമസക്കാരിയാണ് .2016 ൽ അവർ വിലയാധാരമായി വാങ്ങിയ 4 സെന്റ് വസ്തുവിൽ PMAY (Prime Minister Awas Yojana) പ്രകാരം ഒരു വീടിനുള്ള ധനസഹായം ലഭിക്കുകയും അവിടെ പുതിയതായി ഒരു ചെറിയവീട് നിർമിക്കുകയും ചെയ്തു. പരാതിക്കാരിയും കുടുംബവും BPL വിഭാഗത്തിൽപ്പെട്ടവരാണ്. ഇവർ വാങ്ങിയ വസ്തുവിൽ പഴയതും പൊളിഞ്ഞുവീഴാറായതുമായ ഒരു വീട് സ്ഥിതി ചെയുന്നുണ്ട്. അതിൽ ഒരു വൈദ്യുത കണക്ഷനും നിലനില്ക്കുന്നു. എന്നാൽ ആ കണക്ഷൻ ഒരു Jessy Paul എന്ന വ്യക്തിയുടെ പേരിലുള്ളതാണ്. വളരെ വർഷങ്ങൾക്ക് മുൻപ്
ഇതിന്റെ ഉടമസ്ഥയായിരുന്നവരുടെ പേരിലായിരിക്കാം ഈ കണക്ഷൻ നൽകിയിരുന്നത്. പ്രസ്തുത വസ്തു പല കൈമാറ്റം നടന്നാണ് 2016 ൽ ശ്രീമതി. ജോസ്‌ന, ജോൺസൺ കെ.സി എന്നയാളിൽ നിന്ന് തീറാധാരമായി വാങ്ങിയിരിക്കുന്നത്. Jessy paul ന്റെ പേരിലുള്ള കണക്ഷൻ സ്വന്തം പേരിലേയ്ക്ക് മാറ്റാനുള്ള അപേക്ഷ ലൈസൻസി നിരസിക്കുകയുണ്ടായി. പുതിയ വീട് നിർമ്മിച്ച ശേഷം BPL വിഭാഗത്തിൽപ്പെടുത്തി പുതിയ കണക്ഷൻ അപേക്ഷിച്ചതും ലൈസൻസി നിരസിക്കുകയുണ്ടായി. അങ്ങനെ പരാതിക്കാരി CGRF (CZ) ന് പരാതി നൽകുകയും നടപടികൾ പൂർത്തിയാക്കി CGRF 19/09/2024 ൽ ഉത്തരവിറക്കുകയും ചെയ്തു. ആ ഉത്തരവിന്റെ അപ്പീലായിട്ടാണ് ഈ പരാതി നൽകിയിരിക്കുന്നത്. |
|
Data
|
Size |
172.23 KB |
Downloads |
66 |
Created |
2025-01-03 04:15:40 |
|
|