Downloads
Overview Search Downloads Submit file Up
Download details
P/068/2024, ശ്രീമതി.സുകുമാരി.പി
കൃഷ്‌ണപുരം ഇലക്ട്രിക് സെക്ഷന്റെ കീഴിൽ പുതുപ്പള്ളിയിൽ ഒരു ധാന്യ മിൽ പ്രവർത്തിപ്പിക്കുന്നതിന് വേണ്ടി നൽകിയിട്ടുള്ള Consumer No . 1145683009846 എന്ന കണക്ഷൻ ശ്രീ. വാസുദേവൻ ഉണ്ണിത്താൻ എന്നയാളുടെ പേരിലാണ്. ഈ വസ്തുവിന്റെയും അതിൽ സ്ഥിതി ചെയ്യുന്ന മില്ലിന്റെയും ഇപ്പോഴത്തെ അവകാശി ശ്രീമതി. സുകുമാരി.പി, ഹരിവിലാസം, പുതുപ്പള്ളി എന്ന വ്യക്തിയാണ്. 1992 ൽ ശ്രീമാൻ. വാസുദേവൻ ഉണ്ണിത്താൻ വിലയാധാരമായാണ് പരാതിക്കാരിയ്ക്ക് നൽകിയത്. അതിനു ശേഷം പരാതിക്കാരിയാണ് വസ്തുവിനും കെട്ടിടത്തിനും കരം ഒടുക്കിവരുന്നത്. വിലയാധാരത്തിന്റെയും കരം ഒടുക്കു രസീതിന്റെയും പകർപ്പുകൾ നൽകിയത് പരിശോധിച്ചതിൽ നിന്നും ഇത് വ്യക്തമാകുന്നു. പ്രസ്തുത സർവീസ് കണക്ഷന്റെ മീറ്റർ റീഡിംഗ് 01/03/2023 ലും 0`1/04/2023 ലും 2/05/2023 ലും എടുക്കുകയും അതിനനുസരിച്ച് നൽകിയ ബില്ല് പ്രകാരം പരാതിക്കാരി തുക ലൈസൻസിയുടെ ഓഫീസിൽ അടയ്ക്കുകയും ചെയ്തു. Door Lock എന്ന കാരണം കാണിച്ച് 02/05/2023 ലെ റീഡിംഗിനു ശേഷം പിന്നെ റീഡിംഗ് എടുത്തത് 11/01/2024 ൽ മാത്രമാണ്. അപ്പോൾ ഉയർന്ന'ഉപഭോഗം അതായത് 13483 യൂണിറ്റ് മീറ്റർ രേഖപ്പെടുത്തിയതിൻ പ്രകാരം 88,309/- രൂപയുടെ ബിൽ നൽകുകയുണ്ടായി. പ്രവർത്തനമില്ലാതെ അടഞ്ഞുകിടക്കുന്ന സ്ഥാപനത്തിൽ ഇത്രയും ഉപഭോഗം ഉണ്ടാകാൻ സാധ്യതയില്ല എന്ന പരാതിക്കാരിയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ മീറ്റർ പരിശോധിക്കുകയും, മീറ്റർ പ്രവർത്തനക്ഷമമാണെന്ന് Licensee ഉറപ്പിക്കുകയും ചെയ്‌തു. പരാതിയ്ക്ക് പരിഹാരം ഉണ്ടാകാത്തതിനാൽ CGRF ൽ പരാതി നൽകുകയും CGRF നടപടികൾ പൂർത്തിയാക്കി 03/09/2024 ൽ ഉത്തരവിറക്കുകയും ചെയ്തു. പ്രസ്തുത ഉത്തരവിന്റെ അപ്പീലായിട്ടാണ് ഈ പരാതി ഓംബുഡ്‌സ്മാൻ സമക്ഷം സമർപ്പിച്ചിരിക്കുന്നത്.

Data

Size 215.95 KB
Downloads 16
Created 2025-01-03 04:24:24

Download