Downloads
Overview Search Downloads Submit file Up
Download details
P/082/2024, ശ്രീ.റിയാസ്.ഇ.ആർ
തിരുവനന്തപുരം ജില്ലയിലെ കണിയാപുരം മുസ്ലിം ഹൈസ്കൂളിൽ പഴയ കെട്ടിടത്തിൽ നിന്നും മീറ്റർ പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചത് സംബന്ധിച്ചാണ് പരാതി. പരാതിക്കാരൻ ഉപഭോക്താവോ ഉപഭോക്താവിന്റെ പ്രതിനിധിയോ അല്ല. അവിടെ രണ്ട് സ്കൂൾ നിലവിലുണ്ട്. ഒന്ന് കണിയാപുരം മുസ്ലിം ഹൈസ്കൂൾ (Boys), രണ്ട് കണിയാപുരം മുസ്ലിം ഹയർസെക്കന്ററി സ്കൂൾ (Girls). Boys high school - ന്റെ തലവൻ Headmaster ഉം Girls Higher Secondary School - ന്റെ തലവൻ principal ഉം ആണ്. യഥാക്രമം Headmaster ഉം Principal ഉം ആണ് ഉപഭോക്താക്കൾ. വളരെ പഴകിയ കെട്ടിടങ്ങളിൽ സ്ഥിതിചെയ്തിരുന്ന മീറ്റർ പുതിയതായി നിർമ്മിച്ച ബഹുനില കോൺക്രീറ്റ് കെട്ടിടങ്ങളിലേയ്ക്ക് മാറ്റി സ്ഥാപിച്ചതിനെക്കുറിച്ചാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. സുരക്ഷിതമല്ലാത്ത പുതിയ കെട്ടിടത്തിലേയ്ക്ക് കണക്ഷൻ മാറ്റിസ്ഥാപിച്ചതിനെക്കുറിച്ചാണ് ആക്ഷേപം ഉന്നയിച്ചിരിക്കുന്നത് .കെട്ടിടങ്ങൾ സുരക്ഷിതമല്ല എന്നാരോപിച്ചിരിക്കുന്നതിനാൽ കണിയാപുരം ഇലക്ട്രിക്കൽ ഡിവിഷൻ AEE യുടേയും കണിയാപുരം ഇലക്ട്രിക്കൽ സെക്ഷൻ AE യുടേയും സാന്നിധ്യത്തിൽ സ്ഥല പരിശോധന നടത്തുകയുണ്ടായി. പുതിയതായി മീറ്റർ സ്ഥാപിച്ചിരിക്കുന്ന ബഹുനില കോൺക്രീറ്റ് കെട്ടിടങ്ങൾ സുരക്ഷിതമാണെന്ന് ബോധ്യപ്പെട്ടു. കൂടാതെ അവിടെ സ്ഥാപിച്ചിട്ടുള്ള distribution Board - ൽ ELCB പോലുള്ള സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിച്ചിരിക്കുന്നതായും കണ്ടു. മുൻപ് മീറ്റർ സ്ഥാപിച്ചിരുന്ന ഒരു കെട്ടിടം ഇടിഞ്ഞു വീണിട്ടുള്ളതായും മറ്റേ കെട്ടിടത്തിലേയ്ക്ക് വന്നിരുന്ന സർവീസ് വയർ സുരക്ഷിതമല്ലാതിരുന്നതായും കാണുകയുണ്ടായി. ഇപ്പോഴുള്ള രണ്ട് കണക്ഷനുകളും രണ്ട് പോസ്റ്റുകളിൽ നിന്നും OH കേബിളുകളിലൂടെ വലിച്ചിരിക്കുന്ന 3 ഫേസ് ലൈനുകളാണ്. പരാതിക്കാരൻ ഉപഭോക്താവോ, ഉപഭോക്താവിന്റെ പ്രതിനിധിയോ അല്ല എന്നും മാത്രമല്ല ആ വിദ്യാലയത്തിലെ സർക്കാർ ശമ്പളം കൈപ്പറ്റുന്ന ഒരു ഉദ്യോഗസ്ഥനാണ്. ഈ സ്കൂളിന്റെ ഉടമസ്ഥാവകാശത്തെപ്പറ്റിയുള്ള കോടതി വ്യവഹാരങ്ങളിലൂടെ ഓരോ കുടുംബക്കാർക്കും നിശ്ചിത കാലയളവിൽ ഇതിന്റെ നടത്തിപ്പവകാശം പങ്കുവയ്ക്കപ്പെടുന്നു. നാലോ അഞ്ചോ കുടുംബക്കാരാണ് ഇങ്ങനെ ഉടമസ്ഥാവകാശം പങ്കുവയ്ക്കപ്പെടുന്നത്. ഇതിൽ ഓരോ കുടുംബക്കാരനിൽ നിന്നും അവർ തീരുമാനിക്കുന്ന ഒരു വ്യക്തിയായിരിക്കും ആ കാലയളവിൽ അതിന്റെ മാനേജർ സ്ഥാനം വഹിക്കുന്നത്. ഇവിടെ പരാതിക്കാരൻ ഒരു സർക്കാർ ഉദോഗസ്ഥനായിരിക്കുന്നതിനാൽ തന്നെ റിട്ടയറാകുന്നതുവരെ ഇതിന്റെ മാനേജർ പദവി കൈകാര്യം ചെയ്യാൻ കഴിയാത്തതിനാൽ തന്നെ ഇതിന്റെ നടത്തിപ്പുക്കാരനായി കണക്കാക്കാനും കഴിയില്ല.

Data

Size 174.62 KB
Downloads 17
Created 2025-01-03 04:30:36

Download