പരാതിക്കാരിയായ ശ്രീമതി. പ്രീതി സെബാസ്റ്റ്യൻ ലൈസൻസിയായ KSEBL ന്റെ ഇരിട്ടി സെക്ഷന്റെ കീഴിൽ വരുന്ന ഒരു ഉപഭോക്താവാണ്. കൺസ്യൂമർ നമ്പർ 1166742036480 ആയിട്ടുള്ള കണക്ഷൻ LT 1 താരിഫ് പ്രകാരമുള്ളതും, 3.27 KW connected load ഉള്ളതുമായ ഒരു ഗാർഹിക കണക്ഷൻ ആണ്. 2024 മെയ് മാസത്തിൽ പരാതിക്കാരിയുടെ മീറ്റർ 881 യൂണിറ്റിന്റെ ഉപഭോഗം രേഖപ്പെടുത്തുകയും അതുപ്രകാരം 8297/- രൂപയുടെ വൈദ്യുതി ബിൽ നൽകുകയും ചെയ്തു. മുൻകാലങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള റീഡിംഗുകൾ പ്രകാരം ശരാശരി ബിൽ തുക 1900/- രൂപയിൽ താഴെയായിരുന്നു. ലൈസൻസി ആവശ്യപ്പെട്ടതുപ്രകാരം Rs 3215/- രൂപ ബിൽ തുകയായും 785 രൂപ മീറ്റർ ടെസ്റ്റിംഗ് ഫീ ആയും 22/05/2024 ൽ അടയ്ക്കുകയുണ്ടായി. പ്രസ്തുത മീറ്റർ അംഗീകൃത ലാബായ കണ്ണൂർ TMR ലാബിലേയ്ക്ക് അയയ്ക്കുകയും lab test ചെയ്ത ശേഷം മീറ്റർ ഉപയോഗക്ഷമമാണെന്നും അസാധാരണമായൊന്നും കണ്ടെത്തിയിട്ടില്ലായെന്നുമുള്ള റിപ്പോർട്ട് ലഭിക്കുകയുണ്ടായി. പരാതിക്കാരി ലൈസൻസിയുടെ കോഴിക്കോട് മേഖല CGRF ൽ പരാതി നൽകുകയും അതിൽ നടപടികൾ പൂർത്തിയാക്കി 26/10/2024 ൽ ഉത്തരവിറക്കുകയും ചെയ്തു. CGRF ന്റെ ഉത്തരവിനുള്ള അപ്പീലായിട്ടാണ് ഈ പരാതി സമർപ്പിച്ചിട്ടുള്ളത്. ഓംബുഡ്സ്മാൻ 01/01/2025 ൽ നടത്തിയ വാദം കേൾക്കലിനുശേഷം ഒരു ഇടക്കാല ഉത്തരവ് 09/01/2025 ൽ ഇറക്കിയിരുന്നു. അതിനുള്ള വിശദമായ റിപ്പോർട്ട് 02/05/2025 ൽ ലഭിക്കുകയുണ്ടായി. |
|
Data
|
Size |
199.45 KB |
Downloads |
11 |
Created |
2025-07-07 04:19:11 |

|
|