Downloads
Overview Search Downloads Submit file Up
Download details
P/028/2025, Smt. Aleyamma Varghese
അപ്പീൽ പരാതി സമർപ്പിച്ചിട്ടുള്ള ശ്രീമതി. ഏലിയാമ്മ വർഗീസ് പരേതനായ കെ.എം വർഗീസിന്റെ പത്നിയാണ്. ഏറ്റുമാനൂർ സബ്ബ് ഡിവിഷന്റെ കീഴിൽ വരുന്ന ലൈസൻസി (KSEBL) യുടെ കുറുപ്പന്തറ സെക്ഷനിൽ കൺസ്യൂമർ നമ്പർ 1146473006840 ആയി വർഗീസ് കെ.എം എടുത്തിട്ടുള്ള കാർഷിക കണക്ഷനെക്കുറിച്ചാണ് ഈ പരാതി. വർഗീസ് കെ.എം മരണപ്പെട്ടാൽ വിൽപ്പത്രപ്രകാരം ശ്രീമതി.ഏലിയാമ്മയാണ് ഇപ്പോഴത്തെ അവകാശി 7.56 KW connected ലോഡുള്ള LT 5A താരിഫിൽ പാടശേഖരത്തിലേയ്ക്കും മറിച്ചും വെള്ളം പമ്പ് ചെയ്യുന്നതിന് സ്ഥാപിച്ചിട്ടുള്ള പമ്പ് സെറ്റിനുവേണ്ടിയാണ് കണക്ഷൻ എടുത്തിട്ടുള്ളത്. ഈ പ്രസ്തുത കണക്ഷനിൽ 8082/-രൂപ കുടിശ്ശികയുളളതായി കാണുന്നു. 2021 ൽ ഈ പാടശേഖരം ബലമായി മാഞ്ഞൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷി നടത്തിയതായും അതിനുവേണ്ടി പമ്പു ഹൌസും പമ്പും പഞ്ചായത്തിന്റെ നേതൃത്വത്തിൽ കയ്യേറിയതായും കാണുന്നു. 2021 മുതലുള്ള കറന്റ് ചാർജ് കൃഷിഭവൻ അടച്ചുകൊള്ളാമെന്ന് മാത്തൂർ കൃഷിഭവൻ അറിയിച്ചിട്ടുള്ളതുമാണ്. പമ്പ് ഹൌസ് ഇരിക്കുന്ന സ്ഥലം പരാതിക്കാരിയ്ക്ക് അവകാശപ്പെട്ടതാണെന്നതിനാൽ തന്നെ സ്ഥല നികുതി കൃത്യമായി അടച്ചിട്ടുള്ളതുമാണ്. ഇപ്പോൾ കൃഷിയില്ലാത്തതിനാൽ തന്നെ പമ്പ് സെറ്റിന് ഉപയോഗമില്ല. അതിനാൽ പ്രസ്തുത കണക്ഷൻ disconnect ചെയ്തു dismantle ചെയ്യാൻ ലൈസൻസിയ്ക്ക് അപേക്ഷ നൽകിയിട്ട് അത് നടപ്പിലായി കിട്ടിയില്ല. തർക്കം പരിഹരിക്കുന്നതിനായി CGRF ൽ പരാതി നൽകുകയും CGRF 07/03/2025 ൽ ഉത്തരവിറക്കുകയും ചെയ്തു. CGRF ന്റെ ഉത്തരവ് തൃപ്തികരമല്ലാത്തതിനാൽ അതിന്റെ അപ്പീലായിട്ടാണ് ഈ പരാതി ഓംബുഡ്സ്മാൻ സമക്ഷം സമർപ്പിച്ചിട്ടുള്ളത്.

Data

Size 176.65 KB
Downloads 11
Created 2025-07-07 04:35:53

Download