Downloads
Overview Search Downloads Submit file Up
Category: Orders
Order by: Default | Name | Date | Hits | [Ascending]
Orders Files: 1346
Orders of Kerala Electricity Ombudsman  in pdf format
Files:
RP/03/2024- അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ,തിരുവല്ല

Download 
Download

പരാതിയും രേഖകളും പരിശോധിക്കുകയും നേരിട്ട് വാദം കേൾക്കുകയും ചെയ്തതിൽ നിന്ന് KSERC (CGRF & Ombudsman) Regulation 2023 ലെ റെഗുലേഷൻ 46(1) (i) & 46(1) (ii) പ്രകാരം ഈ പരാതി പുനഃപരിശോധനയ്ക്ക് വിധേയമല്ല. അതിനാൽ പ്രസ്തുത പരാതി തള്ളിയതായി തീരുമാനിക്കുന്നു
P/016/2024- ശ്രീ. രാജേഷ് കുമാർ

Download 
Download

അപ്പീൽ പരാതി സമർപ്പിച്ചിട്ടുള്ള ശ്രീമാൻ. രാജേഷ് കുമാർ കൊല്ലം, ചന്ദനത്തോപ്പ് താമസക്കാരനാണ്. അദ്ദേഹം നെടുമ്പന ഗ്രാമപഞ്ചായത്തിൽ 2014-ൽ ഒരു സ്ഥലം വാങ്ങിയിരുന്നു. സ്ഥലം വാങ്ങുമ്പോൾ അതിൽക്കൂടി ഒരു സിംഗിൾ ഫേസ് ലൈൻ പോകുന്നുണ്ടായിരുന്നു. ആ ലൈൻ മാറ്റി പൊതുവഴിയിലൂടെ ആക്കുന്നതിനു വേണ്ടി ലൈസൻസിയെ സമീപിച്ചെങ്കിലും അതിന്റെ ചെലവ് കണക്കാക്കിയ Rs. 9000/- അടയ്ക്കാൻ കഴിയാത്തതിനാൽ ലൈൻ അവിടെത്തന്നെ സ്ഥിതി ചെയ്തിരുന്നു. 2018-ൽ അയൽവാസിയായിരുന്നയാൾക്ക് ഒരു ത്രീ ഫേസ് കണക്ഷൻ നൽകുന്നതിനുവേണ്ടി നിലവിൽ ഉണ്ടായിരുന്ന സിംഗിൾ ഫേസ് ത്രീ ഫേസാക്കി മാറ്റേണ്ടതായി വന്നു. നിലനിന്നിരുന്ന സിംഗിൾ ഫേസ് ത്രീ ഫേസ് ആക്കുന്നതിനുവേണ്ടി സ്ഥലമുടമസ്ഥനായ പരാതിക്കാരനോട് അനുവാദം (consent) ചോദിച്ചിരുന്നില്ല. അതിനാൽ തന്നെ ഈ ലൈൻ മാറ്റി സ്ഥാപിക്കണമെന്നതാണ് പരാതിക്കാരന്റെ ആവശ്യം. ഇതു മാറ്റുന്നതിനുള്ള ചെലവ് പൂർണ്ണമായും വഹിക്കാൻ പരാതിക്കാരൻ തയ്യാറല്ല. CGRF-ന് നൽകിയ പരാതിയിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉത്തരവ് 29/12/2023-ൽ ഇറക്കിയിരുന്നു. അതിന്റെ അപ്പീലായിട്ടാണ് ഈ പരാതി ഓംബുഡ്സ്മാൻ സമക്ഷം  സമർപ്പിച്ചിട്ടുള്ളത്.
P/012/2024- സെക്രട്ടറി, മണമ്പൂർ ഗ്രാമ പഞ്ചായത്ത്

Download 
Download

മണമ്പൂർ ഗ്രാമപഞ്ചായത്തിലെ പെരുംകുളം, പോപ്പുലാർ, പൂവത്തുംമൂല എന്നീ ട്രാൻസ്ഫോമറുകളിൽ നിന്നുള്ള ലൈനിൽ സ്ഥാപിച്ചിട്ടുള്ള തെരുവു  വിളക്കുകളുടെ സർവ്വേ നടത്തിയപ്പോൾ വളരെയധികം തെരുവ് വിളക്കുകൾ സ്ഥാപിച്ച തീയതി മുതൽ ബില്ല് ചെയ്യാതെ കിടക്കുന്നതായി കണ്ടും, സർവ്വേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുടിശ്ശികയായി 2,35,027/- രൂപയ്ക്കുള്ള ബിൽ  നൽകുകയുണ്ടായി. എന്നാൽ ബിൽ പ്രകാരമുള്ള കറന്റ് ചാർജ് പഞ്ചായത്ത് കൃത്യമായി അടച്ചു വരുന്നതിനാൽ ഇത്തരം കുടിശ്ശിക  വരാൻ സാധ്യതയില്ലെന്നും, അതിനാൽ പഞ്ചായത്ത് അടയ്ക്കാൻ ബാധ്യസ്ഥർ അല്ലെന്നും, പഞ്ചായത്ത് കമ്മിറ്റി തീരുമാനിക്കുകയും അത് ലൈസൻസിയെ അറിയിക്കുകയും ചെയ്തു. കുടിശ്ശിക തുക അടവാകാത്തതിനാൽ റവന്യൂ റിക്കവറി നടപടികളുമായി മുന്നോട്ടു പോകാൻ ലൈസൻസി  തീരുമാനിച്ചു. അങ്ങനെ അപ്പീൽ പരാതിക്കാരൻ CGRF-നെ സമീപിക്കുകയും CGRF നടപടികൾ പൂർത്തിയാക്കി 15/01/2024-ൽ ഉത്തരവിറക്കുകയും ചെയ്തു. അതിന്റെ അപ്പീലായിട്ടാണ് ഈ പരാതി ഓംബുഡ്സ്മാൻ സമക്ഷം സമർപ്പിച്ചിട്ടുള്ളത്.