Downloads
Overview Search Downloads Submit file Up
Category: Orders
Page 443 of 443
Order by: Default | Name | Date | Hits | [Ascending]
Orders Files: 1327
Orders of Kerala Electricity Ombudsman  in pdf format
Files:
P/021/2025, Smt. Daisamma George

Download 
Download

പരാതിക്കാരിയായ ശ്രീമതി.ഡെയ്സമ്മ ജോർജ്ജ് ലൈസൻസിയായ KSEBL ന്റെ മുളന്തുരുത്തി ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള ഒരു ഉപഭോക്താവാണ്. ഉപഭോക്‌തൃ നമ്പർ 1157482003179 ആയ പരാതിക്കാരി 28/12/2017 ൽ 6.2KWP സോളാർ പ്ലാന്റ് സ്ഥാപിച്ച് ലൈസൻസിയുടെ ഗ്രിഡിലേയ്ക്ക് കണക്ട് ചെയ്തു.അങ്ങനെ ഒരു prosumer ആയ ഇദ്ദേഹത്തിൽ നിന്നും FC ചാർജ് ഈടാക്കിയതിനെക്കുറിച്ചാണ് പരാതി. ലൈസൻസി 08/2022 മുതൽ 12/2022 വരെ Import ചെയ്യുന്ന യൂണിറ്റിനു മാത്രമേ FC ഈടാക്കിയിരുന്നുളളൂ. എന്നാൽ അതിനുശേഷം ലൈസൻസി FC ചാർജ് ചെയ്യുന്നത് Import ചെയ്യുന്ന വൈദ്യുതിയും സ്വയം ഉല്പാദിപ്പിച്ചുപയോഗിക്കുന്ന വൈദ്യുതിയും ചേർത്ത് ആകെയുള്ള ഉപഭോഗത്തിന് അനുസരിച്ചാണ്. KSERC യുടെ താരിഫ് ഓർഡർ നടപ്പിലാക്കാനായി ലൈസൻസി ഇറക്കിയിട്ടുളള സർക്കുലറിൽ ഇങ്ങനെയാണ് പ്രതിപാദിച്ചിരിക്കുന്നത്. കൂടാതെ ലൈസൻസിയുടെ Billing Software ആയ ഒരുമ നെറ്റിലും ഈ രീതിയിലുളള സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇത് ശരിയല്ല എന്നും അതിന് നിയമസാധുതയില്ല എന്നും പരാതിക്കാരി വാദിക്കുന്നു. KSERC 2020 ൽ ഇറക്കിയിട്ടുള്ള RE&Net metering regulation പ്രകാരം net consumption ന് മാത്രമേ ചാർജ് ഈടാക്കാവൂ എന്ന് പരാതിക്കാരൻ സ്ഥാപിക്കുന്നു. ലൈസൻസി ഇത് അംഗീകരിക്കാൻ തയ്യാറല്ലാത്തതിനാൽ CGRF ൽ പരാതി നൽകുകയും CGRF നടപടികൾ പൂർത്തിയാക്കി 21/02/2025 ൽ ഉത്തരവിറക്കുകയും ചെയ്തു. CGRF ന്റെ ഉത്തരവിന്റെ അപ്പീലായിട്ടാണ് ഈ പരാതി ഓംബുഡ്സ്മാൻ സമക്ഷം സമർപ്പിച്ചിട്ടുള്ളത്.