അപ്പീൽ പരാതി സമർപ്പിച്ചിട്ടുള്ള ശ്രീ പി എസ് മോഹന ചന്ദ്രൻ ലൈസൻസിയുടെ പൂജപ്പുര സെക്ഷനിലെ ഒരു ഉപഭോക്താവാണ് (Consumer no.1145125031765). 25/3/2022 ൽ ലൈസൻസി അവിടെയുള്ള വൈദ്യുത ലൈനിലെ വൈദ്യുത വാഹക കമ്പികൾ മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടി ലൈൻ ഓഫ് ആക്കുകയും സർവീസ് വയർ അഴിച്ചു മാറ്റുകയും ചെയ്തു. കമ്പികൾ മാറ്റി സ്ഥാപിച്ചതിനുശേഷം വൈകുന്നേരം 5:45ന് സർവീസ് വയർ പുനസ്ഥാപിക്കുകയും വൈദ്യുതി ലഭ്യമാക്കുകയും ചെയ്തു. അന്നേദിവസം രാത്രി വീട്ടിൽ ലൈറ്റുകൾ ഓൺ ചെയ്തപ്പോൾ കൂടിയ പ്രകാശത്തോടെ പ്രകാശിക്കുകയും വൈദ്യുത ഉപകരണങ്ങൾ കത്തി നശിക്കുകയും ചെയ്തു. ഇത് ഉയർന്ന വോൾട്ടേജിൽ വൈദ്യുതി പ്രവഹിച്ചതിനാലാണ് എന്നാണ് പരാതി. പരാതിക്കാരൻ സെക്ഷൻ ഓഫീസിൽ 26/3/2022 ൽ പരാതിപ്പെട്ടതനുസരിച്ച്
സെക്ഷനിലെ ജീവനക്കാർ പരിശോധിക്കുകയും സർവീസ് വയർ ഫെയ്സിലും ന്യൂട്രലിലും ബന്ധിപ്പിക്കുന്നതിന് പകരം രണ്ട് ഫെയ്സുകളിൽ ബന്ധിപ്പിച്ചതിനാലാണ് അമിത വോൾട്ടേജ് പ്രവഹിക്കുകയും വൈദ്യുത ഉപകരണങ്ങൾ കേടാവുകയും ചെയ്തത് എന്ന് അഭിപ്രായപ്പെട്ടു. ഇതുമൂലം പരാതിക്കാരന് 15,210/-രൂപയുടെ നഷ്ടം ഉണ്ടാവുകയും അത് പരിഹരിക്കണമെന്ന് ലൈസൻസിയോട് ആവശ്യപ്പെടുകയും ചെയ്തു. പരിഹാരം കാണാത്തതിനാൽ CGRF (south) ൽ പരാതി നൽകുകയും CGRF ഉത്തരവിറക്കുകയും ചെയ്തു. തർക്കം അവിടെയും പരിഹരിക്കപ്പെടാത്തതിനാലാണ് Ombudsman-ന് പരാതി സമർപ്പിച്ചത്.
1. ഉഭയകക്ഷി സമ്മതപ്രകാരം തർക്കം പരിഹരിക്കപ്പെട്ടതിനാൽ ഈ പരാതി ഇവിടെ തീർപ്പാക്കിയിരിക്കുന്നു.
2. മറ്റുചിലവുകളൊന്നും അംഗീകരിച്ചിട്ടില്ല. |
|
Data
|
Size |
222.42 KB |
Downloads |
486 |
Created |
2023-08-23 09:23:44 |

|
|