അപ്പീൽ പരാതിക്കാരനായ ശ്രീ പി. വി വത്സലൻ ലൈസൻസിയുടെ ഒരു ഗാർഹിക ഉപഭോക്താവാണ്. കൺസ്യൂമർ നമ്പർ. 1166636015718 പുത്തൻവീട് ചുങ്കം പാപ്പിനിശ്ശേരി പി.ഒ എന്ന മേൽവിലാസത്തിൽ സിംഗിൾ ഫേസ് ആയിട്ടാണ് വൈദ്യുത കണക്ഷൻ എടുത്തിട്ടുള്ളത്. 07/2022 ൽ മീറ്റർ റീഡിങ് എടുക്കേണ്ട തീയതി 23/07/2022 ആയി തീരുമാനിച്ചിരുന്നെങ്കിലും റീഡിങ് എടുത്തത് 25/07/2022 ആണ്. ആകെ ഉപഭോഗം 750 യൂണിറ്റായതിനാൽ ബിൽ തുക 6406/- രൂപയായിരുന്നു. 2022 ജൂലൈ മാസത്തിൽ പല ദിവസങ്ങളിലും കാലാവസ്ഥ പ്രതികൂലമാവുകയും ശക്തമായ മഴയും കാറ്റും ഉണ്ടാവുകയും ചെയ്തതിനാൽ തീരുമാനിച്ചിരുന്ന ദിവസം റീഡിങ് എടുക്കാൻ കഴിഞ്ഞില്ല. ബില്ലിൽ കാണിച്ചിരുന്ന പ്രകാരം 23/07/2022 ൽ റീഡിങ് എടുത്തിരുന്നു എന്നും, അങ്ങനെയാണെങ്കിൽ 58 ദിവസത്തെ ഉപഭോഗത്തെ 60 ദിവസത്തേക്ക് ആക്കി ബിൽ ചെയ്തിരുന്നു. അത് 58 ദിവസത്തേക്ക് കണക്കാക്കുമ്പോൾ 780ൽ നിന്ന് 26 യൂണിറ്റ് കുറവ് ചെയ്യേണ്ടിയിരുന്നു. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ പ്രാബല്യത്തിൽ കൊണ്ടുവന്ന സ്റ്റാൻഡേർഡ് ഓഫ് പെർഫോമൻസ് പ്രകാരമുള്ള നിബന്ധനകൾ പാലിക്കപ്പെട്ടിട്ടില്ല. ബില്ലിനെ കുറിച്ചുള്ള പരാതി പരിഹരിക്കേണ്ട സമയക്രമം പാലിച്ചിട്ടില്ലാത്തതിനാൽ S O P പ്രകാരമുള്ള പിഴത്തുക ലഭിക്കണം എന്നാണ് പരാതി. CGRF -ന് പരാതി നൽകിയിരുന്നെങ്കിലും CGRF- ന്റെ ഉത്തരവ് അനുകൂലമല്ലാത്തതിനാലാണ് പരാതിക്കാരൻ ഈ ഓഫീസ് സമക്ഷം പരാതി സമർപ്പിച്ചിട്ടുള്ളത്.
തീരുമാനം
സമർപ്പിച്ച രേഖകൾ പരിശോധിച്ച്, പരാതിക്കാരന്റെയും എതിർകക്ഷിയുടെയും വാദം കേൾക്കുകയും, മുകളിൽ സൂചിപ്പിച്ച വിശകലനത്തിൽ നിന്ന് ഇനിപ്പറയുന്ന തീരുമാനം എടുക്കുകയും ചെയ്യുന്നു.
1. അധികം വാങ്ങിയിരിക്കുന്ന 16 രൂപ ലൈസൻസി തിരികെ നൽകേണ്ടതാണ്.
2. ബില്ലിനെ കുറിച്ച് പരാതി തീർപ്പാക്കാൻ എടുത്തിരിക്കുന്ന കാലതാമസം ലൈസൻസി തിട്ടപ്പെടുത്തി ഉപഭോക്താവിന് അർഹമായ നഷ്ടപരിഹാരം നൽകേണ്ടതാണ്.
3. ബില്ലിൽ തീയതി തെറ്റായി രേഖപ്പെടുത്തിയത് പോലുള്ള തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ലൈസൻസി വേണ്ട നടപടി കൈക്കൊള്ളേണ്ടതാണ്.
4. മറ്റുചിലവുകളൊന്നും അംഗീകരിച്ചിട്ടില്ല. |
|
Data
|
Size |
368.77 KB |
Downloads |
779 |
Created |
2023-08-24 05:13:28 |

|
|