പരാതിക്കാരൻ, തൃശൂർ ചിറ്റിശ്ശേരി നെന്മണിക്കര വില്ലേജിൽ താമസിക്കുന്ന ശ്രീ. പി. സി. ഡേവിസിന് ഒല്ലൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ തരിശായ ഭൂമിയുണ്ട്. നെന്മണിക്കര പഞ്ചായത്ത് ചിറ്റിശ്ശേരി മേഖലയിൽ തെരുവ് വിളക്ക് നൽകണമെന്ന് ലൈസൻസിയോട് അഭ്യർഥിച്ചതിനാൽ വൈദ്യുത ലൈനിലൂടെ സ്ട്രീറ്റ് മെയിൻ വേണമെന്ന ആവശ്യമുയർന്നു. ഇങ്ങനെ street main വലിക്കേണ്ടി വന്നപ്പോൾ ലൈനിൽ വളവ് വന്ന ഭാഗത്തുള്ള പോസ്റ്റിൽ ഒരു സ്റ്റേ വയർ സ്ഥാപിക്കേണ്ടിവന്നു. ആ സ്റ്റേ സ്ഥാപിച്ചിരിക്കുന്നത് പരാതിക്കാരന്റെ വസ്തുവിൽ ആണ്. ഉടമയുടെ സമ്മതമില്ലാതെ അതിക്രമിച്ചു കയറി സ്ഥാപിച്ച സ്റ്റേ മാറ്റണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ലൈസൻസിയുടെ കേന്ദ്രങ്ങളെ
സമീപിച്ചെങ്കിലും പരിഹാരം കാണാത്തതിനാൽ CGRF-ൽ പരാതി സമർപ്പിച്ചു. പ്രസ്തുത പരാതിയിൽ CGRF, 16/5/2023 ൽ ഇറക്കിയ ഉത്തരവിൽ ഇതേ പരാതി തൃശൂർ ADM-ന്റെ തീരുമാനത്തിന് സമർപ്പിച്ചിരിക്കുന്നതിനാൽ തീരുമാനമെടുക്കാൻ കഴിയില്ല എന്ന് സൂചിപ്പിച്ചിരിക്കുന്നു. CGRF-ന്റെ ഉത്തരവിന്റെ അപ്പീൽ ആയിട്ടാണ് ഈ പരാതി സമർപ്പിച്ചിരിക്കുന്നത്. |
|
Data
|
Size |
285.03 KB |
Downloads |
529 |
Created |
2023-12-26 05:35:24 |

|
|