പരാതിക്കാരൻ ശ്രീ സോമരാജൻ പിള്ള കൊല്ലം ജില്ലയിൽ ശാസ്താംകോട്ട ഇലക്ട്രിക് സെക്ഷന്റെ ഒരു ഉപഭോക്താവാണ് (Consumer No. 1145739013035). പരാതിക്കാരന്റെ അയൽവാസിക്ക് പവർ നൽകുന്നതിന് വേണ്ടി അനധികൃതമായി അദ്ദേഹത്തിന്റെ പുരയിടത്തിൽ കൂടി ലൈൻ വലിക്കുകയും അത് അവിടെയുള്ള മരങ്ങളിൽ സ്പർശിച്ച് കടന്നു പോകുകയും ചെയ്യുന്നു. WP വയർ ഉപയോഗിച്ചുള്ള ഈ കണക്ഷൻ മറ്റൊരു അയൽവാസിയുടെ പുരയിടത്തിൽ കൂടി കടന്നു പോയിരുന്നതായിരുന്നു, എന്നാൽ പിന്നീട് ഇത് മാറ്റി പരാതിക്കാരന്റെ പുരയിടത്തിൽ കൂടി വലിക്കുകയാണ് ഉണ്ടായത്. ഈ ലൈൻ പരാതിക്കാരന്റെ പുരയിടത്തിൽ നിന്നും
മാറ്റണം എന്നതാണ് ആവശ്യം. സെക്ഷൻ ഓഫീസ് അധികാരികളെ സമീപിച്ചെങ്കിലും നടപടി ഒന്നുമായിട്ടില്ല. വളരെ സമ്മർദ്ദത്തിന്റെ ഫലമായി ഈ ലൈൻ മാറ്റാനുള്ള ചെലവ് പരാതിക്കാരൻ വഹിക്കണമെന്ന രീതിയിൽ സെക്ഷൻ ഓഫീസിൽ നിന്നും അറിയിപ്പ് ലഭിച്ചു. പരാതിക്കാരൻ ചിലവ് വഹിക്കാൻ തയ്യാറല്ല. CGRF ൽ പരാതി സമർപ്പിക്കുകയും CGRF 18/05/2023-ൽ ഉത്തരവിറക്കുകയും ചെയ്തു. ആ ഉത്തരവിന്റെ അപ്പീൽ ആയിട്ടാണ് ഈ പരാതി സമർപ്പിച്ചിട്ടുള്ളത്. |
|
Data
|
Size |
312.35 KB |
Downloads |
640 |
Created |
2023-12-26 05:40:32 |

|
|