പരാതിക്കാരൻ ശ്രീ കെ എൻ മുരളീധരൻ നായർ പ്രസിഡന്റായി ഒരു Ex-servicement Joint Farming Co-operative Society (No. T/294) എന്ന സ്ഥാപനത്തിന് സർക്കാർ 230 ഏക്കർ സ്ഥലം കൃഷിക്കായി പതിച്ചു നൽകിയിട്ടുള്ളതാണ്. ഈ സ്ഥലം അംഗങ്ങളായിരുന്ന 112 പേർക്ക് വീതിച്ചു കൃഷിക്ക് വേണ്ടി വിട്ടുകൊടുക്കുകയും അത് പിന്നീട് അവരവരുടെ പേരിൽ പതിച്ചു നൽകുകയും ഉണ്ടായി. ഇതിൽ 5 സെന്റ് സ്ഥലം സൊസൈറ്റിയുടെ പേരിൽ തന്നെ ഒഴിച്ചിട്ടിരുന്നു. പ്ലോട്ടുകൾ വീതിച്ചു പതിച്ചെടുത്തപ്പോൾ joint farming co-operative സൊസൈറ്റി ഇല്ലാതായി. സൊസൈറ്റിയുടെ പ്രസിഡന്റ് ആയിരുന്നതിനാൽ ഈ 5 സെന്റും ഒരു ചെറിയ പുരയും പരാതിക്കാരന്റെ കൈവശം തന്നെയായിരുന്നു. വിതുര വില്ലേജ് ഓഫീസർ ഈ വസ്തു പരാതിക്കാരന്റെ കൈവശമാണെന്ന് കാണിക്കുന്ന കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകിയിള്ളതുമാണ്. ആ സ്ഥലത്തുണ്ടായിരുന്ന പുരയിൽ വൈദ്യുത കണക്ഷൻ വളരെ മുൻപു തന്നെ വിച്ഛേദിച്ചിരുന്നു. ഇതിന് പുതിയ കണക്ഷൻ എടുക്കുന്നതിനു വേണ്ടി കൈവശാവകാശ സർട്ടിഫിക്കറ്റ് സഹിതം തൊളിക്കോട് ഇലക്ട്രിക് സെക്ഷനിൽ അപേക്ഷ നൽകുകയും CD അടയ്ക്കുകയും ചെയ്തു. ലൈസൻസിയുടെ ഉദ്യോഗസ്ഥർ കണക്ഷൻ നൽകാനെത്തിയപ്പോൾ ചിലർ ചേർന്ന് തടയുകയുണ്ടായതിനാൽ കണക്ഷൻ നൽകാൻ കഴിഞ്ഞില്ല. സെക്ഷൻ അധികൃതർ പട്ടയരേഖയോ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖയോ ഹാജരാക്കാൻ ആവശ്യപ്പെട്ടു. ഇതിനെതിരെ പരാതിക്കാരൻ CGRF-ൽ പരാതി നൽകുകയും അതിന് 21/08/2023-ൽ വിധി പ്രസ്താവിക്കുകയും ചെയ്തു. CGRF ന്റെ വിധിയിൽ തൃപ്തനല്ലാതെയാണ് പരാതിക്കാരൻ ഓംബുഡ്സ്മാൻ സമക്ഷം അപ്പീൽ പരാതി നൽകിയിട്ടുള്ളത്. |
|
Data
|
Size |
258.07 KB |
Downloads |
643 |
Created |
2023-12-26 06:51:48 |

|
|