Downloads
Overview Search Downloads Submit file Up
Download details
P/055/2023- ശ്രീ. സി. മോഹനൻ
അപ്പീൽ പരാതിക്കാരനായ ശ്രീ. മോഹനൻ നല്ലേപ്പിള്ളി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ സെക്രട്ടറിയാണ്. നല്ലേപ്പിള്ളി ക്ഷീരോൽപാദക  സഹകരണസംഘം ആനന്ദ്  മാതൃക സഹകരണ സംഘമായി രജിസ്റ്റർ ചെയ്തിട്ടുള്ള ക്ഷീരകർഷകരുടെ ഒരു സഹകരണ സംഘമാണ്. ഈ സ്ഥലം KSEBL (ലൈസൻസി) യുടെ കൊഴിഞ്ഞാമ്പാറ ഇലക്ട്രിക് സെക്ഷന്റെ കീഴിലുള്ള ഒരു ഉപഭോക്താവാണ്. 1820W കണക്റ്റഡ് ലോഡിൽ LT VII A താരിഫിൽ 04/06/2009-ലാണ് പ്രസ്തുത സംഘം കണക്ഷൻ എടുത്തിട്ടുള്ളത്. കർഷകരിൽ നിന്ന് പാൽ ശേഖരിച്ച് പ്രോസസിംഗ്  കേന്ദ്രത്തിലേക്കയക്കുന്ന  ഒരു പ്രാഥമിക സംഘമാണ് ഇത്. കയറ്റി അയക്കുന്നതിനിടയിലുള്ള സമയത്ത്  പാൽ കേടുകൂടാതെ സൂക്ഷിക്കുന്നതിന്  കേന്ദ്ര സർക്കാർ സഹായത്തിലൂടെ മിൽക്ക് കൂളർ എന്ന മെഷീൻ സ്ഥാപിക്കുകയും അങ്ങനെ കണക്റ്റഡ് ലോഡ് 2016-17-ൽ 20.410kW ആയി ഉയർത്തുകയും ചെയ്തു. ഈ സംഘത്തിന്റെ താരിഫ് 5B യിലേക്ക് മാറ്റുന്നതിനായി അപേക്ഷ നൽകുകയും അങ്ങനെ 2019 ജനുവരി മുതൽ 5B താരിഫ് നിശ്ചയിക്കുകയും ചെയ്തു. എന്നാൽ ലൈസൻസി 2019 ജൂണിൽ താരിഫ് വീണ്ടും 7A യിലേക്ക് മാറ്റുകയും ഇളവ് അനുവദിച്ച തുകയായ 1,39,134/- രൂപ തിരിച്ചടപ്പിക്കുകയും ചെയ്തു. മാർച്ച് 2023ൽ  താരിഫ് 5B യിലേക്ക് മാറ്റാൻ അപേക്ഷിച്ചെങ്കിലും നടപടിയാകാത്തതിനാൽ CGRF-ന് പരാതി നൽകുകയും അതിന്റെ ഉത്തരവ്  27/09/2023 ൽ പുറപ്പെടുവിക്കുകയും ചെയ്തു. പ്രസ്തുത ഓർഡർ പ്രകാരം 25/06/2022 മുതലാണ് താരിഫ് 5B യിലേക്ക് മാറ്റിയത്. ഇതിന്റെ അപ്പീലായിട്ടാണ് ഈ പരാതി ഓംബുഡ്സ്മാൻ  സമക്ഷം നൽകിയിരിക്കുന്നത്.

Data

Size 242.14 KB
Downloads 190
Created 2024-02-05 05:25:07

Download