കളമശ്ശേരി ഇലക്ട്രിക്കൽ സബ് ഡിവിഷന്റെ കീഴിൽ വരുന്ന ഏലൂർ ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ മഞ്ഞുമ്മൽ ഭാഗത്തു പരാതിക്കാരനായ ശ്രീ സുബ്രഹ്മണ്യന്റെ ഉടമസ്ഥതയിൽ 5സെന്റ് വസ്തുവുണ്ട്. അപ്പീൽ പരാതിക്കാരന്റെ പറമ്പിലൂടെ അനുമതിയില്ലാതെ അയൽവാസിയും സഹോദരിയുമായ ശ്രീമതി ഇന്ദിരയ്ക്ക് വൈദ്യുതി കണക്ഷൻ നൽകുന്നതിനായി എതിർകക്ഷി ലൈൻ വലിച്ചു എന്നതാണ് പരാതി. ആ ലൈൻ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി ലൈസൻസിയുടെ (എതിർ കക്ഷി ) ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും ഫലം കാണാത്തതിനാൽ പരാതി CGRF ന് നൽകുകയുണ്ടായി. CGRF ഇരുകക്ഷികളുടെയും വാദം കേട്ട്, രേഖകൾ പരിശോധിച്ച ശേഷം 20/02/2024 ഉത്തരവിറക്കി. ഇതൊരു വസ്തു തർക്കമായതിനാൽ CGRF ന്റെ അധികാരപരിധിയിൽ വരുന്നില്ല എന്നും അതിനാൽ പരാതി തള്ളുന്നു എന്നുമാണ് ഉത്തരവിലുള്ളത്. ഈ ഉത്തരവിന്റെ അപ്പീലായിട്ടാണ് ഈ പരാതി ഓംബുഡ്സ്മാൻ സമക്ഷം സമർപ്പിച്ചിട്ടുള്ളത്. |
|
Data
|
Size |
201.5 KB |
Downloads |
575 |
Created |
2024-05-28 06:36:21 |

|
|