തദ്ദേശസ്വയംഭരണ സ്ഥാപനമായ ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് അപ്പീൽ പരാതിക്കാരൻ. ആറ്റിങ്ങൽ ഇലക്ട്രിക് ഡിവിഷനു കീഴിൽ കല്ലമ്പലം ഇലക്ട്രിക് സബ് ഡിവിഷന്റെ പാലച്ചിറ ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തിലെ തെരുവു വിളക്കുകൾ പ്രകാശിപ്പിച്ചതിലുള്ള കുടിശിക അടയ്ക്കാതെ വന്നതാണ് പരാതിക്കാധരം. മീറ്ററില്ലാതെ തെരുവു വിളക്കുകൾ കത്തിക്കുന്ന സ്കീമിൽപ്പെടുത്തി 1984-ൽ പാലച്ചിറ സെക്ഷൻ നൽകിയിരുന്ന കണക്ഷനിൽ 6 മണിക്കൂർ പ്രവർത്തിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. RAO നടത്തിയ ഓഡിറ്റ് പരിശോധനയിൽ ഈ തെരുവ് വിളക്കുകളുടെ കറന്റ് ചാർജ് 10/2002 മുതൽ 05/2006 വരെ 12 മണിക്കൂർ ആക്കി കണക്കാക്കുകയും അങ്ങനെ കുടിശിക 1,36,654/- രൂപയും കൂടാതെ 09/2006 മുതൽ 07/2008 വരെയുള്ള കുടിശ്ശിക 52,486/- രൂപയും ചേർത്ത് ആകെ 1,89,140/- രൂപയാക്കി കണക്കാക്കുകയും ചെയ്തു. കൂടാതെ ഇതിന്റെ പലിശയിനത്തിൽ (5/9/2006 & 21/10/2008 മുതൽ 30/03/2015 വരെ) 3,60,462/- രൂപയും കണക്കാക്കി പരാതിക്കാരനിൽ നിന്നും ഈടാക്കാൻ നോട്ടീസ് നൽകി. കുടിശ്ശികയായ 1,89,140/- രൂപ 2015-ൽ തന്നെ അടച്ചെങ്കിലും പലിശ അടച്ചിരുന്നില്ല, പലിശ തുക അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുമെന്ന് ഭീഷണി വന്നപ്പോൾ പരാതിക്കാരൻ CGRF-നെ സമീപിച്ചിരുന്നു. CGRF-ന്റെ ഉത്തരവിന് അപ്പീൽ ആയിട്ടാണ് ഈ പരാതി സമർപ്പിച്ചിട്ടുള്ളത്. |
|
Data
|
Size |
241.29 KB |
Downloads |
590 |
Created |
2024-06-28 07:42:32 |

|
|