KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488
![]() |
![]() |
![]() |
![]() |
Category: Orders | ||
![]() |
Files: 1339 | |
Orders of Kerala Electricity Ombudsman in pdf format |
![]() ![]() |
|
കൃഷ്‌ണപുരം ഇലക്ട്രിക് സെക്ഷന്റെ കീഴിൽ പുതുപ്പള്ളിയിൽ ഒരു ധാന്യ മിൽ പ്രവർത്തിപ്പിക്കുന്നതിന് വേണ്ടി നൽകിയിട്ടുള്ള Consumer No . 1145683009846 എന്ന കണക്ഷൻ ശ്രീ. വാസുദേവൻ ഉണ്ണിത്താൻ എന്നയാളുടെ പേരിലാണ്. ഈ വസ്തുവിന്റെയും അതിൽ സ്ഥിതി ചെയ്യുന്ന മില്ലിന്റെയും ഇപ്പോഴത്തെ അവകാശി ശ്രീമതി. സുകുമാരി.പി, ഹരിവിലാസം, പുതുപ്പള്ളി എന്ന വ്യക്തിയാണ്. 1992 ൽ ശ്രീമാൻ. വാസുദേവൻ ഉണ്ണിത്താൻ വിലയാധാരമായാണ് പരാതിക്കാരിയ്ക്ക് നൽകിയത്. അതിനു ശേഷം പരാതിക്കാരിയാണ് വസ്തുവിനും കെട്ടിടത്തിനും കരം ഒടുക്കിവരുന്നത്. വിലയാധാരത്തിന്റെയും കരം ഒടുക്കു രസീതിന്റെയും പകർപ്പുകൾ നൽകിയത് പരിശോധിച്ചതിൽ നിന്നും ഇത് വ്യക്തമാകുന്നു. പ്രസ്തുത സർവീസ് കണക്ഷന്റെ മീറ്റർ റീഡിംഗ് 01/03/2023 ലും 0`1/04/2023 ലും 2/05/2023 ലും എടുക്കുകയും അതിനനുസരിച്ച് നൽകിയ ബില്ല് പ്രകാരം പരാതിക്കാരി തുക ലൈസൻസിയുടെ ഓഫീസിൽ അടയ്ക്കുകയും ചെയ്തു. Door Lock എന്ന കാരണം കാണിച്ച് 02/05/2023 ലെ റീഡിംഗിനു ശേഷം പിന്നെ റീഡിംഗ് എടുത്തത് 11/01/2024 ൽ മാത്രമാണ്. അപ്പോൾ ഉയർന്ന'ഉപഭോഗം അതായത് 13483 യൂണിറ്റ് മീറ്റർ രേഖപ്പെടുത്തിയതിൻ പ്രകാരം 88,309/- രൂപയുടെ ബിൽ നൽകുകയുണ്ടായി. പ്രവർത്തനമില്ലാതെ അടഞ്ഞുകിടക്കുന്ന സ്ഥാപനത്തിൽ ഇത്രയും ഉപഭോഗം ഉണ്ടാകാൻ സാധ്യതയില്ല എന്ന പരാതിക്കാരിയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ മീറ്റർ പരിശോധിക്കുകയും, മീറ്റർ പ്രവർത്തനക്ഷമമാണെന്ന് Licensee ഉറപ്പിക്കുകയും ചെയ്‌തു. പരാതിയ്ക്ക് പരിഹാരം ഉണ്ടാകാത്തതിനാൽ CGRF ൽ പരാതി നൽകുകയും CGRF നടപടികൾ പൂർത്തിയാക്കി 03/09/2024 ൽ ഉത്തരവിറക്കുകയും ചെയ്തു. പ്രസ്തുത ഉത്തരവിന്റെ അപ്പീലായിട്ടാണ് ഈ പരാതി ഓംബുഡ്‌സ്മാൻ സമക്ഷം സമർപ്പിച്ചിരിക്കുന്നത്. |
![]() ![]() |
|
പരാതിക്കാരനായ ശ്രീമാൻ. അബ്ദുൾ കരീം സഹറുദീന് ഇടപ്പള്ളിയിൽ സർവ്വേ നമ്പർ 39/14 ൽ ഏകദേശം 10.5 cent വസ്തുവും ഒരു പഴയവീടും സ്വന്തമായിട്ടുണ്ട്. ഈ സ്ഥലത്തിന്റെ മുൻവശത്തുകൂടിയാണ് ഇടപ്പള്ളി - ചേരാനല്ലൂർ റോഡ് കടന്നു പോകുന്നത്. ഇദ്ദേഹത്തിന് ഇടപ്പള്ളി ഇലക്ട്രിക് സെക്ഷന്റെ കീഴിൽ ഒരു ഗാർഹിക കണക്ഷനും നിലവിലുണ്ട്. ഇദ്ദേഹത്തിന്റെ പുരയിടത്തിന്റെ മുൻവശത്തായി റോഡ്‌സൈഡിൽ ഒരു two pole structure, 315 kv transformer , RMU എന്നിവ സ്ഥിതിചെയ്യുന്നു. എതിർകക്ഷിയുടെ രേഖകൾ പ്രകാരം ഈ transformer ഉം structure ഉം സ്ഥാപിച്ചിരിക്കുന്നത് 01/04/1957 ൽ എന്ന് അവകാശപ്പെടുന്നു. ഈ സ്ഥലത്ത് പുതുതായി കെട്ടിടം നിർമ്മിക്കുമ്പോൾ road front വളരെ കുറവായി വരുന്നതിനാൽ ഇവ പ്രസ്തുത സ്ഥലത്തിന്റെ ഒരു മൂലയിലേയ്ക്ക് മാറ്റി തടസ്സം ഒഴിവാക്കണമെന്നതാണ് ആവശ്യം. ലൈസൻസി അടങ്കൽ തുക നിർണ്ണയിക്കുകയും ആ തുകയായ 14,73,976/- രൂപ അടയ്‌ക്കേണ്ടതുണ്ട് എന്ന് പരാതിക്കാരനെ അറിയിക്കുകയും ചെയ്തു. ഇത്രയും ഭീമമായ തുക ചെലവാക്കാൻ കഴിയില്ല എന്നും ലൈസൻസിയുടെ ഫണ്ട് വഴി ഇത് നടത്തികൊടുക്കണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് CGRF(CZ) ൽ പരാതി സമർപ്പിക്കുകയും, CGRF നടപടികൾ പൂർത്തിയാക്കി 24/09/2024 ൽ ഉത്തരവിറക്കുകയും ചെയ്തു. ആ ഉത്തരവിന്റെ അപ്പീലായിട്ടാണ് ഈ പരാതി നൽകിയിട്ടുള്ളത്. |
![]() ![]() |
|
അപ്പീൽ പരാതി നമ്പർ. P/065/2024 ന് 03/12/2024 ൽ ഇലക്ട്രിസിറ്റി ഓംബ്ഡുസ്മാൻ ഇറക്കിയ ഉത്തരവിന്റെ പുനപരിശോധനയ്ക്കായിട്ടാണ് ഈ ഹർജി നൽകിയിട്ടുളളത്. പ്രസ്തുത ഉത്തരവിന്റെ ചില പോരായ്മകൾ ചൂണ്ടിക്കാട്ടി തോപ്പുംപടി ഇലക്ട്രിക്ക് സബ്ബ് ഡിവിഷനിലെ Assistant Executive Engineer ആണ് ഈ പരാതി നൽകിയിട്ടുളളത്. അതിനാൽ തന്നെ ഇതിന്റെ എതിർകക്ഷി P/065/24 ന്റെ പരാതിക്കാരിയായ ശ്രീമതി. ജോസ്ന കെ.ജെ ആണ്. എതിർകക്ഷിയും കുടുംബവും BPL വിഭാഗത്തിൽ പെട്ടവരാണ്. ഇവർ വാങ്ങിയ സ്ഥലത്ത് PMAY പ്രകാരം ഒരു വീടിനുളള ധനസഹായം ലഭിക്കുകയും അങ്ങനെ വീട് 2018ൽ തന്നെ പൂർത്തിയാക്കുകയും ചെയ്തു. ലൈസൻസിയുടെ സെക്ഷൻ ഓഫീസിൽ പുതിയ കണക്ഷനുവേണ്ടി അപേക്ഷിച്ചെങ്കിലും കണക്ഷൻ നൽകിയില്ല. അവർ വാങ്ങിയ വസ്തുവിൽ നിലനിന്നിരുന്ന ഇടിഞ്ഞുവീഴാറായ വീട്ടിലുണ്ടായിരുന്ന കണക്ഷനിൽ നിന്നും Extention ആയിട്ട് വൈദ്യുതി ഉപയോഗിച്ചുവരികയായിരുന്നു. ഈ extensionന് വേണ്ടി താരിഫ് പ്രകാരം ഉപഭോഗത്തിനുളള വൈദ്യുത ചാർജ് കൂടാതെ extensionന് വേണ്ടി അധിക ചാർജും ഈടാക്കിയിരുന്നു. ഓംബുഡ്സ്മാന്റെ ഉത്തരവ് പുനഃപരിശോധനയ്ക്ക് വേണ്ടിയാണ് ഓംബുഡ്സ്മാൻ സമക്ഷം ഈ പരാതി സമർപ്പിച്ചിട്ടുള്ളത്. |
KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488
Send an email to info@keralaeo.org
![]() | Today | 3965 |
![]() | All | 6549848 |
P/018/2025, Dr, Zachariah Paul |
09-06-2025 |
RP/02/2025, Sri. James Kutty Thomas |
09-06-2025 |
RP/01/2025, Sri. Mohammed Ibrahim.K |
09-06-2025 |
P/026/2025, Sri.N.V.Jose |
09-06-2025 |
P023/2025, Sri.Surendran Chirakkal |
09-06-2025 |
P/016/2025, Smt. Ambily Vasudevan |
09-06-2025 |
P/024/2025, Sri.Jijo.T.A |
09-06-2025 |
P/019/2025, Sri. Vijayan .M |
09-06-2025 |
P/025/2025, Sri.Mohandas.K.K |
09-06-2025 |
P/022/2025, Smt. Mareena George |
09-06-2025 |