പരാതിക്കാസ്പദമായ കണക്ഷൻ പരേതനായ വി.എൻ. സഹദേവൻ എന്ന വ്യക്തിയുടെ പേരിലുള്ളതായിരുന്നു. വൈദ്യുതി നൽകിയിരിക്കുന്ന കെട്ടിടം വി.എ.ൻ സഹദേവനും സഹോദരനായ വി.എൻ ശശീന്ദ്രനും കൂടിയുള്ളതായിരുന്നു. വി.എൻ. സഹദേവൻ മരണപ്പെട്ടതിനാൽ അനന്തരാവകാശി അദ്ദേഹത്തിന്റെ ഭാര്യയായ ശ്രീമതി. ചന്ദ്രലേഖയാണ് . എന്നാൽ ഇപ്പോൾ കണക്ഷൻ വി.എൻ ശശീന്ദ്രന്റെ പേരിലേയ്ക്കു മാറ്റിയിട്ടുണ്ട്. അതിനാൽ ഇപ്പോഴത്തെ ഉപഭോക്താവ് ശ്രീ.വി.എൻ ശശീന്ദ്രനാണ്. Consumer No 1155473008502 ആയി നൽകിയിരുന്ന കണക്ഷൻ ഗാർഹിക ആവശ്യത്തിനുള്ളതായിരുന്നു. 7/2010 ൽ ലൈസൻസിയുടെ ഉദ്യോഗസ്ഥൻ വൈദ്യുതി, നിർമ്മാണ പ്രവർത്തനങ്ങൾക്കുപയോഗിക്കുന്നു എന്നാരോപിച്ച് ഏകപക്ഷീയമായി താരിഫ് LT 1 A യിൽ നിന്നും LT 7 A യിലേയ്ക്ക് മാറ്റി.14/08/2014 ൽ അത് 6F ലേയ്ക്ക് മാറ്റുകയും അധികമായ തുക ഉപഭോക്താവിൽ നിന്ന് ഈടാക്കുകയും ചെയ്തിരുന്നു. 1/2018 മുതൽ അവിടെ ഒരു സോഫ റിപ്പയറിംഗ് യൂണിറ്റ് ആരംഭിച്ചതിനാൽ താരിഫ് LT IV industrial ലേയ്ക്ക് മാറ്റാൻ ആവശ്യപ്പെട്ടിട്ട് അതു 2020 ൽ മാത്രമാണ് മാറ്റിനൽകിയത്. കൂടാതെ 8/2018 മുതൽ 12/2018 വരെയുള്ള കാലയളവിൽ Door lock revision എന്ന ഇനത്തിലും ഭീമമായ തുക ഈടാക്കിയിരുന്നു. ഇങ്ങനെ അമിതമായി ഈടാക്കിയ തുക തിരികെ കിട്ടാൻ വേണ്ടി 2020 ൽ ജനകീയ അദാലത്തിൽ പരാതി നൽകിയെങ്കിലും ശരിയായ പരിഹാരം ലഭ്യമായില്ല. അങ്ങനെ CGRF ൽ പരാതി നൽകുകയും, CGRF നടപടികൾ പൂർത്തിയാക്കി 7/08/2024 ൽ ഉത്തരവാക്കുകയും ചെയ്തു. അതിന്റെ അപ്പീലായിട്ടാണ് ഈ പരാതി ഓംബുഡ്സ്മാൻ സമക്ഷം സമർപ്പിച്ചിട്ടുള്ളത്. |
|
Data
|
Size |
293.89 KB |
Downloads |
71 |
Created |
2024-12-04 06:48:59 |
|
|