Downloads
Overview Search Downloads Submit file Up
Download details
P/079/2024, Sri. Abdul Latheef
പരാതിക്കാരൻ ശ്രീ.അബ്ദുൽ ലത്തീഫ്, ജാമിയ അൽ ഹിന്ദ് അൽ ഇസ്ലാമിയ ട്രസ്റ്റിന്റെ ചെയർമാൻ ആണ്. ഈ ട്രസ്റ്റ്, മിനി ഊട്ടി ഊരകം എന്ന സ്ഥലത്ത് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിനുവേണ്ടി ലൈസൻസിയായ KSEB ൽ നിന്നും വൈദ്യുത കണക്ഷൻ എടുത്തിട്ടുണ്ട്. ഈ സ്ഥാപനമിരിക്കുന്ന ക്യാംപസിൽ വിദ്യാഭ്യാസസ്ഥാപനം, ഒരു ആരാധനാലയം, ഹോസ്റ്റൽ ഇവയ്ക്ക് വെവ്വേറെ കണക്ഷൻ ആണ് എടുത്തിട്ടുള്ളത്. ഇതിൽ സ്ഥാപനത്തിന് വേണ്ടി എടുത്തിട്ടുള്ള കണക്ഷൻ നമ്പർ 1168081011241 ആണ് ഈ പരാതിയ്ക്കാധാരം. 9.678 KM ലോഡോടുകൂടി അക്കാദമിക് ബ്ലോക്കിലേയ്ക്ക് 6F താരിഫിലുള്ള ഈ കണക്ഷൻ, 24/04/2019 ൽ ആണ് നൽകിയിരിക്കുന്നത്. ഈ കണക്ഷൻ 6 F ൽ നിന്ന് 6 A യിലേക്ക് മാറ്റുകയും കണക്റ്റഡ് ലോഡ് 44.68 KW ആയി ഉയർത്തുകയും contract demand 20 KVA ആക്കുകയും ചെയ്തു. ലൈസൻസിയുടെ തിരൂർ RAO സെക്ഷനിൽ 29/02/2024 ൽ ആഡിറ്റ് നടത്തിയപ്പോൾ ഈ ഉപഭോക്താവിന് ബാധകമാക്കിയിരിക്കുന്ന താരിഫ് 6A ക്ക് അർഹതയില്ലെന്ന് കണ്ടെത്തുകയും ശരിയായ താരിഫ് 6F ആയിരിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു അങ്ങനെ 02/2022 മുതൽ മുൻകാല പ്രബല്യത്തോടെ താരിഫ് വ്യത്യാസത്തിൽ വന്ന തുക കണക്കാക്കുകയും അതിന് demand notice അയയ്ക്കുകയും ചെയ്തു. ഉപഭോക്താവിന്റെ സ്ഥാപനം Religious education നടത്തുന്നതാകയാൽ 6A യിൽ വൈദ്യുത ബിൽ ഈടാക്കണം എന്ന അപേക്ഷ ലൈസൻസി അംഗീകരിക്കാതെ വന്നതിനാൽ CGRF ൽ പരാതി നൽകുകയുണ്ടായി. CGRF പരാതിയിൽ നടപടികൾ പൂർത്തിയാക്കി ഉത്തരവ് 05/11/2024 ൽ ഇറക്കി. ആ ഉത്തരവിന്റെ അപ്പീലായിട്ടാണ് ഈ പരാതി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഓംബുഡ്സ്മാൻ സമക്ഷം സമർപ്പിച്ചിരിക്കുന്നത്.

Data

Size 138.86 KB
Downloads 11
Created 2025-03-10 07:16:11

Download