അപ്പീൽ പരാതിക്കാരനായ ശ്രീ.സജികുമാർ, പാലാ നഗരത്തിനടുത്ത് താമസക്കാരനും ലൈസൻസിയായ KSEBL ന്റെ ഉപഭോക്താവുമാണ്. പാലാ ഇലക്ട്രിക് സെക്ഷന്റെ കീഴിലുള്ള അദ്ദേഹത്തിന്റെ ഗാർഹിക കണക്ഷന്റെ കൺസ്യൂമർ നമ്പർ. 1156249016454 ആണ്. പരാതിക്കാരന്റെ വീട് സ്ഥിതിചെയ്യുന്നത് പാലാ ടൗണിൽ നിന്നും ഏകദേശം 1.5 കി.മി അകലത്തിലും വൈദ്യുതി ലഭിക്കുന്നത് KARIPATHIKANDOM 100 KVA ട്രാൻസ്‌ഫോർമറിൽ നിന്നുമാണ്. പരാതിക്കാരന്റെ കണക്ഷനിൽ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ നിരന്തരം വൈദ്യുതി നിലയ്ക്കുന്നു. നിരവധി പരാതികൾ ലൈസൻസിയുടെ വിവിധ തലങ്ങളിലും ഉയർന്ന അധികാര കേന്ദ്രങ്ങളിലും നൽകിയിട്ടും യാതൊരു നടപടിയും എടുത്തിട്ടില്ല. CGRF ൽ പരാതി നൽകുകയും നടപടികൾ പൂർത്തിയാക്കി ഉത്തരവ് 2025 മേയ് മാസം 30 ആം തീയതി പുറപ്പെടുവിക്കുകയും ചെയ്തു. ആ ഉത്തരവിന്റെ അപ്പീലായിട്ടാണ് ഈ പരാതി ഇലക്ട്രിസിറ്റി ഓംബുഡ്സ്മാൻ സമക്ഷം നൽകിയിരിക്കുന്നു. |
|
Data
|
Size |
232.83 KB |
Downloads |
55 |
Created |
2025-10-06 08:08:33 |

|
|