Downloads
Overview Search Downloads Submit file Up
Download details
P/046/2025, Sri. Baby Paul
പരാതിക്കാരനായ ശ്രീ. ബേബി പോൾ, മഞ്ഞപ്ര ഇലക്ട്രിക് സെക്ഷന്റെ പരിധിയിൽ വരുന്ന കൺസ്യൂമർ നമ്പർ.1155785010790 ആയ ഉപഭോക്താവാണ്. ഈ കണക്ഷന്റെ കണക്റ്റഡ് ലോഡ് 786 watts ഉം താരിഫ് LT VII A യും ആണ്. ഈ കണക്ഷൻ എടുത്തിരിക്കുന്നത് ജാതിമരങ്ങൾ നനയ്ക്കുന്നതിനുളള ഒരു 1 HP പമ്പ് പ്രവർത്തിപ്പിക്കുന്നതിനു വേണ്ടി ആണ്. സാധാരണ നിലയിൽ ശരാശരി ഉപഭോഗം വളരെ കുറവായിരുന്നു. എന്നാൽ 07/2024 മുതൽ 09/2024 വരെയുളള ബില്ലിംഗ് കാലയളവിൽ മീറ്ററിൽ വളരെ ഉയർന്ന ഉപഭോഗം രേഖപ്പെടുത്തിയതായി കണ്ടു. ഉപഭോക്താവിന്റെ ആവശ്യപ്രകാരം മീറ്റർ ഇളക്കിയെടുത്ത് അങ്കമാലിയിലെ TMR ലാബിൽ പരിശോധിച്ചു. പരിശോധനയിൽ മീറ്ററിന് തകരാറൊന്നും ഇല്ലെന്ന് ബോധ്യപ്പെട്ടു. 07/2024 മുതൽ 09/2024 വരെയുളള റീഡിംഗ് 17/09/2024 ൽ എടുത്തപ്പോൾ ഉപഭോഗം 1910 യൂണിറ്റായി മീറ്റർ രേഖപ്പെടുത്തിയതിനാൽ 20,778 രൂപയുടെ ബിൽ നൽകുകയുണ്ടായി. ഉപഭോക്താവ് ഈ അമിത ബില്ലിനെ ചോദ്യം ചെയ്ത് CGRF ൽ പരാതി നൽകുകയുണ്ടായി. CGRF നടപടികൾ പൂർത്തിയാക്കി 30/06/2025 ൽ ഉത്തരവിറക്കി. പ്രസ്തുത ഉത്തരവിനെ ചോദ്യം ചെയ്തു കൊണ്ടുളള അപ്പീലായിട്ടാണ് ഈ പരാതി വൈദ്യുതി ഓംബുഡ്സ്മാൻ സമക്ഷം സമർപ്പിച്ചിട്ടുളളത്.

Data

Size 150.59 KB
Downloads 51
Created 2025-10-06 08:14:02

Download