പരാതിക്കാരനായ ശ്രീ.ഷാജി.ടി കോഴിക്കോട്, NIT campus ന് അടുത്ത് വെള്ളലശ്ശേരി എന്ന സ്ഥലത്ത് താമസക്കാരനാണ്. ഇദ്ദേഹം താമസിക്കുന്ന വീട്ടിൽ അച്ഛനായ ശ്രീ.ബാലസുബ്രഹ്മണ്യന്റെ പേരിലുള്ള ഗാർഹിക കണക്ഷൻ നിലവിലുണ്ട്. പരാതിക്കാരൻ വീട്ടിൽ നിന്നും ഏകദേശം 190 മീറ്റർ അകാലത്തിൽ സ്ഥാപിച്ചിട്ടുള്ള കിണറ്റിൽ നിന്നും വെള്ളം വീട്ടിലേയ്ക്ക് പമ്പ് ചെയ്യുന്നതിനായി സ്ഥാപിച്ചിട്ടുള്ള പമ്പ് ഹൌസിലേയ്ക്ക് പുതിയ കണക്ഷൻ ലഭിക്കുന്നതിന് വേണ്ടി അപേക്ഷ നൽകി. ആ പമ്പ് ഹൌസിലേയ്ക്ക് LT 1 A യിൽ കണക്ഷൻ വേണമെന്ന പരാതിക്കാരന്റെ ആവശ്യം ലൈസൻസി നിരാകരിക്കുകയും LT IV A യിൽ കണക്ഷൻ നൽകാമെന്നറിയിക്കുകയും ചെയ്തു. എന്നാൽ വീട്ടിലേയ്ക്ക് കുടിവെള്ളം പമ്പ് ചെയ്യുന്നതിനായതിനാൽ കണക്ഷൻ LT 1A യിൽ തന്നെ വേണമെന്നാണ് പരാതിക്കാരൻ ആവശ്യപ്പെടുന്നത്. CGRF ൽ നൽകിയ പരാതിയിൽ (OP/06/25-26) നടപടികൾ പൂർത്തിയാക്കി 03/05/2025 ൽ ഉത്തരവിറക്കുകയുണ്ടായി. ലൈസൻസിയുടെ നടപടി ശരിവച്ചു കൊണ്ടാണ് CGRF ഉത്തരവിറക്കിയത്. ആ ഉത്തരവിന്റെ അപ്പീലായാണ് ഇലക്ട്രിസിറ്റി ഓംബുഡ്സ്മാൻ സമക്ഷം ഈ പരാതി സമർപ്പിച്ചിട്ടുള്ളത്. |
|
Data
|
Size |
146.31 KB |
Downloads |
52 |
Created |
2025-10-06 08:19:23 |

|
|