Downloads
Overview Search Downloads Submit file Up
Category: Orders
Page 442 of 443
Order by: Default | Name | Date | Hits | [Ascending]
Orders Files: 1327
Orders of Kerala Electricity Ombudsman  in pdf format
Files:
P/012/2025,Sri.Mohammed Ibrahim

Download 
Download

പരാതിക്കാരനായ ശ്രീ. മുഹമ്മദ് ഇബ്രാഹിം ലൈസൻസിയായ KSEBL ന്റെ മലപ്പുറം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള ഒരു ഉപഭോക്താവാണ്. ഉപഭോക്‌തൃ നമ്പർ 1165558017023 ആയ പരാതിക്കാരൻ 11/09/2023 സോളാർ പ്ലാന്റ് സ്ഥാപിച്ച് ലൈസൻസിയുടെ ഗ്രിഡിലേയ്ക്ക് കണക്ട് ചെയ്തു.അങ്ങനെ ഒരു prosumer ആയ ഇദ്ദേഹത്തിൽ നിന്നും FC ചാർജ് ഈടാക്കിയതിനെക്കുറിച്ചാണ് പരാതി. ലൈസൻസി FC ചാർജ് ചെയ്യുന്നത് Import ചെയ്യുന്ന വൈദ്യുതിയും സ്വയം ഉല്പാദിപ്പിച്ചുപയോഗിക്കുന്ന വൈദ്യുതിയും ചേർത്ത് ആകെയുള്ള ഉപഭോഗത്തിന് അനുസരിച്ചാണ്. KSERC യുടെ താരിഫ് ഓർഡർ നടപ്പിലാക്കാനായി ലൈസൻസി ഇറക്കിയിട്ടുളള സർക്കുലറിൽ ഇങ്ങനെയാണ് പ്രതിപാദിച്ചിരിക്കുന്നത്. കൂടാതെ ലൈസൻസിയുടെ Billing Software ആയ ഒരുമ നെറ്റിലും ഈ രീതിയിലാണ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇത് ശരിയല്ല എന്നും അതിന് നിയമസാധുതയില്ല എന്നും പരാതിക്കാരൻ വാദിക്കുന്നു. KSERC 2020 ൽ ഇറക്കിയിട്ടുള്ള RE&Net metering regulation പ്രകാരം net consumption ന് മാത്രമേ ഈടാക്കാവൂ എന്ന് പരാതിക്കാരൻ സ്ഥാപിക്കുന്നു. ലൈസൻസി ഇത് അംഗീകരിക്കാൻ തയ്യാറല്ലാത്തതിനാൽ CGRF ൽ പരാതി നൽകുകയും CGRF നടപടികൾ പൂർത്തിയാക്കി 01/02/2025 ൽ ഉത്തരവിറക്കുകയും ചെയ്തു. CGRF ന്റെ ഉത്തരവിന്റെ അപ്പീലായിട്ടാണ് ഈ പരാതി സമർപ്പിച്ചിട്ടുള്ളത്.
P/013/2025, Sri.Sabu Johny

Download 
Download

പരാതിക്കാരനായ ശ്രീ. സാബു ജോണി, M/s EVM Automobiles India Pvt Ltd എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ആണ്. ഈ സ്ഥാപനം ലൈസൻസിയായ KSEBL ന്റെ ഒരു HT ഉപഭോക്താവാണ്. connected load 490 KW ഉം Maximum demand 280 KVA ആയ പ്രസ്തുത കണക്ഷൻ HT IV A താരിഫിലുള്ളതാണ്. ഈ കണക്ഷനിലുപയോഗിച്ചിരിക്കുന്ന CT യുടെ ratio 15/5 ആണെങ്കിലും 11/2021 മുതൽ 08/2024 വരെയുള്ള കാലഘട്ടത്തിൽ Multiplication factor "2" ആയി കണക്കാക്കിയാണ് ബില്ല് നൽകിയിരുന്നത് എന്ന് SOR നൽകിയ 10/10/2024 ലെ കത്തിൽ പറഞ്ഞിരിക്കുന്നു. അത് പ്രകാരം ഈ കാലയളവിൽ ലൈസൻസിയ്ക്ക് കിട്ടേണ്ടിയിരുന്നതിൽ കുറവുവന്ന തുക Rs 65,51,657/- ആയി കണക്കാക്കുകയും അതിന് ബില്ല് നൽകുകയും ചെയ്തു. 34 മാസത്തേയ്ക്കാണ് Short Assessement ആയി തുക കണക്കാക്കിയിരിക്കുന്നത്. ഇത്രയും തുക ഒരുമിച്ചടയ്ക്കുന്നത് വൻസാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്നതിനാൽ തവണകളായി അടയ്ക്കാൻ ലൈസൻസീ അനുവദിച്ചെങ്കിലും അതിനുള്ള പലിശയിനത്തിൽ 16 ലക്ഷത്തിനുമേൽ അടയ്‌ക്കേണ്ടതാണെന്നും അറിയിച്ചു. പരാതിക്കാരന് പലിശരഹിതമായി 24 തവണയായി അടയ്ക്കണമെന്നതാണാവശ്യം. ഇതിനുവേണ്ടി CGRF ൽ പരാതി സമർപ്പിക്കുകയും CGRF നടപടികൾ പൂർത്തിയാക്കി ഉത്തരവ് 21/01/2025 ൽ ഇറക്കുകയും ചെയ്തു. CGRF ന്റെ ഉത്തവിന്റെ അപ്പീലായിട്ടാണ് ഈ പരാതി ഓംബുഡ്സ്മാൻ സമക്ഷം സമർപ്പിച്ചിട്ടുള്ളത്.
P014/2025, Smt. Chitra Nair

Download 
Download

പരാതിക്കാരിയായ ശ്രീമതി. ചിത്ര നായർ ഭാരതീയ വിദ്യാഭവൻ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രിൻസിപ്പൽ ആണ്. തൃശ്ശൂർ ജില്ലയിലെ ഇരവിമംഗലത്ത് പൂച്ചാട്ടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഭാരതീയ വിദ്യാഭവൻ ലൈസൻസിയായ KSEBL ന്റെ നടത്തറ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള ഒരു ഉപഭോക്താവാണ്. ഇത് ഒരു self financing Institution ആയതിനാൽ 2007 ലെ KSERC യുടെ താരിഫ് നിർണയത്തിൽ LT 6 A യിൽ നിന്നും LT 7A യിലേയ്ക്ക് മാറ്റി. പുതിയ താരിഫ് മാറ്റം നിലവിൽ വന്ന സമയം മുതൽ LT 7 A യിൽ ബില്ല് ചെയ്തിരുന്നെങ്കിലും 12/2009, 01/2010, 02/2010 എന്നീ മൂന്നു മാസങ്ങളിൽ പഴയ താരിഫായ LT 6 A പ്രകാരം ബില്ല് നൽകിയിരുന്നു. ബില്ല് പ്രകാരമുള്ള തുക യഥാസമയം ഉപഭോക്താവ് അടയ്ക്കുകയും ചെയ്തിരുന്നു. 30/11/2023 ൽ ലൈസൻസിയുടെ ആഡിറ്റിങ് വിഭാഗം നടത്തിയ ആഡിറ്റിലാണ് ഈ പിശക് കണ്ടെത്തിയത്. ഈ മൂന്നുമാസങ്ങളിലെ താരിഫ് മാറ്റം മൂലം കുറവുവന്ന തുക Rs 49,448/- ആയിരുന്നു. എന്നാൽ 26/09/2024 ൽ ലൈസൻസി പലിശയുൾപ്പെടെ Rs 1,80,389/- രൂപയുടെ ഡിമാന്റ് നൽകി. പലിശ നൽകാൻ ഉപഭോക്താവ് ബാധ്യസ്ഥരല്ല എന്ന വാദം, ലൈസൻസി അംഗീകരിക്കാൻ തയ്യാറാവാത്തതിനാൽ CGRF ൽ പരാതി നൽകുകയുണ്ടായി. പരാതി പരിശോധിച്ച് മറ്റ് നടപടികൾ പൂർത്തിയാക്കി CGRF 10/01/2025 ൽ ഉത്തരവിറക്കി. പ്രസ്തുത ഉത്തരവിന്റെ അപ്പീലായിട്ടാണ് ഈ പരാതി സമർപ്പിച്ചിട്ടുള്ളത്.