KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488
![]() |
![]() |
![]() |
![]() |
Category: Orders | ||
![]() |
Files: 1319 | |
Orders of Kerala Electricity Ombudsman in pdf format |
![]() ![]() |
|
അപ്പീൽ പരാതി സമർപ്പിച്ചിരിക്കുന്നത് മണമ്പൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയാണ്. മണമ്പൂർ ഗ്രാമ പഞ്ചായത്തിന്റെ മൂന്ന് വാർഡുകൾ ആറ്റിങ്ങൽ ഇലക്ട്രിക്ക് സെക്ഷന്റെ കീഴിലാണ്. ഈ വാർഡുകളിൽ വൈദ്യുത ചാർജ് ഈടാക്കാതെ തെരുവ് വിളക്കുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി. 15/01/2020-ൽ ലൈസൻസിയുടെ റീജിയണൽ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ മൂന്ന് വാർഡുകളിലായി 327 ലൈറ്റുകൾ, സ്ട്രീറ്റ് മെയിൻ ഇല്ലാതെ പ്രവർത്തിപ്പിക്കുന്നു എന്നും, അവയ്ക്ക് short assessment ആയി രണ്ടു വർഷത്തേക്ക് 2,13,984/- രൂപ ഈടാക്കേണ്ടതാണെന്നും നിർദ്ദേശിക്കുകയുണ്ടായി. തൽഫലമായി മണമ്പൂർ ഗ്രാമ പഞ്ചായത്തിന് 2,13,984/- രൂപയുടെ ബിൽ ലൈസൻസി നൽകി. പഞ്ചായത്ത് ആ തുക അടയ്ക്കുവാൻ തയ്യാറായില്ല എന്ന് മാത്രമല്ല പഞ്ചായത്ത് street lights-ന്റെ വൈദ്യുത ബിൽ കൃത്യമായും അടയ്ക്കുന്നതിനാൽ കുടിശ്ശിക വരാൻ സാധ്യതയില്ല എന്നും ഇത്തരം പരിശോധനയെക്കുറിച്ച് ഉപഭോക്താവ് എന്ന രീതിയിൽ തങ്ങളെ അറിയിക്കുകയോ ബോധ്യപ്പെടുത്തുകയോ ചെയ്തിട്ടില്ല എന്നും പരാതിയിൽ പറയുന്നു. അതിനാൽ തന്നെ ഈ കുടിശ്ശിക ബിൽ അസാധുവാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് CGRF-ന് പരാതി സമർപ്പിക്കുകയും, CGRF നടപടികൾ പൂർത്തിയാക്കി 29/12/2023-ൽ ഉത്തരവിറക്കുകയും ചെയ്തു. CGRF-ന്റെ ഉത്തരവിന്റെ അപ്പീലായിട്ടാണ് ഈ പരാതി സമർപ്പിച്ചിട്ടുള്ളത്. |
![]() ![]() |
|
അപ്പീൽ പരാതിക്കാരനായ ശ്രീ. ഫിലിപ് മാത്യു 2013-ൽ ശ്രീ. തോമസ് മാത്തനിൽ നിന്നും കല്ലുപ്പാറ ഗ്രാമപഞ്ചായത്ത് 11-ആം വാർഡിൽ 187-ആം നമ്പർ കെട്ടിടവും വസ്തുവും വാങ്ങുകയുണ്ടായി. അന്നവിടെയുണ്ടായിരുന്ന വൈദ്യുത കണക്ഷൻ മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലായിരുന്നു. 2019-ലെ സെക്ഷൻ വിഭജനത്തിന്റെ ഭാഗമായി ഇത് തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലാവുകയും കൺസ്യൂമർ നമ്പർ : 15365 ആയി മാറ്റുകയും ചെയ്തു. ആ കെട്ടിടത്തിന്റെ കണക്റ്റഡ് ലോഡ് 1.32 kW ഉം താരിഫ് LT VII A യും ആയിരുന്നു. 2013-ൽ തന്നെ ഈ കണക്ഷൻ പരാതിക്കാരന്റെ പേരിലേക്ക് മാറ്റുന്നതിനു വേണ്ടി അപേക്ഷ കൊടുത്തിരുന്നു എങ്കിലും അത് നടപ്പിലാക്കിയില്ല എന്നതാണ് പരാതി. 2013-ൽ മല്ലപ്പള്ളി സെക്ഷൻ ഓഫീസിലാണ് പരാതി സമർപ്പിച്ചിട്ടുള്ളത്. 2013-ൽ തന്നെ കണക്ഷൻ വിച്ഛേദിച്ചിരുന്നു എന്നാണ് പരാതിക്കാരന്റെ വാദം. 'ഒരുമ' നെറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളതു പ്രകാരവും കണക്ഷൻ വിച്ഛേദിക്കപ്പെട്ടതെന്നാണ് എതിർകക്ഷിയും പറയുന്നത്. വിച്ഛേദിച്ചിരുന്നു എങ്കിലും താരിഫ് പ്രകാരമുള്ള Fixed Charge പരാതിക്കാരൻ കൃത്യമായി അടച്ചു വരികയായിരുന്നു എന്ന് അറിയിച്ചിട്ടുള്ളതാണ്. കണക്ഷൻ ട്രാൻസ്ഫർ ചെയ്യുന്നതിനുവേണ്ടി തോട്ടഭാഗം സെക്ഷനിൽ അപേക്ഷ സമർപ്പിച്ചതായുള്ള തെളിവുകളൊന്നും കാണുന്നില്ല. മല്ലപ്പള്ളി സെക്ഷനിൽ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ കണക്ഷൻ മാറ്റി കിട്ടണം എന്നതാണ് കക്ഷിയുടെ ആവശ്യം. പരാതിക്കാരൻ CGRF-ൽ പരാതി നൽകുകയും അതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി CGRF 12/12/2023-ൽ ഉത്തരവിറക്കുകയും ചെയ്തു. അതിന്റെ അപ്പീലായിട്ടാണ് ഓംബുഡ്സ്മാൻ സമക്ഷം ഈ പരാതി സമർപ്പിച്ചിട്ടുള്ളത്. |
![]() ![]() |
|
അപ്പീൽ പരാതി സമർപ്പിച്ചിട്ടുള്ള ശ്രീ മുഹമ്മദ് റാഫി മലപ്പുറം ജില്ലയിലെ പൊന്മുണ്ടം ഇലക്ട്രിക്കൽ സെക്ഷനിലെ വൈദ്യുതി ഉപഭോക്താവാണ്. അദ്ദേഹത്തിന്റെ കൺസ്യൂമർ നമ്പർ 1165705007633 ആണ്. പരാതിക്കാരൻ 28.07.2023ന് meter shifting, load change, tariff change, ownership change എന്നിവയ്ക്ക് വേണ്ടി അപേക്ഷ ഓൺലൈൻ സമർപ്പിച്ചെങ്കിലും പല കാരണങ്ങൾ പറഞ്ഞ് സേവനങ്ങൾ യഥാസമയം നൽകാതിരുന്നു. പല ഉദ്യോഗസ്ഥരെയും നേരിൽ കണ്ട് അപേക്ഷിച്ചിട്ടും ഓരോ കാരണങ്ങൾ പറഞ്ഞ് പിന്നെയും താമസിപ്പിക്കുകയാണുണ്ടായത്. രണ്ടു മാസങ്ങൾക്കുശേഷം load change, tariff change and ownership change എന്നിവ 27/09/2023ന് നടപ്പിലാക്കുകയും meter shifting 7/10/2023 ന് പൂർത്തീകരിക്കുകയും ചെയ്തു. കാലതാമസം നേരിട്ടതിന് നഷ്ടപരിഹാരം ലഭ്യമാക്കുക, കാലതാമസം വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക എന്നിവയാണ് പരാതിക്കാരന്റെ ആവശ്യം. CGRF-ൽ നൽകിയ പരാതിയിൽ CGRF നടപടിക്രമങ്ങൾ പൂർത്തിയാക്കി 30/12/2023-ൽ ഉത്തരവിറക്കി. CGRF-ന്റെ ഉത്തരവിന് അപ്പീലായിട്ടാണ് ഈ പരാതി സമർപ്പിച്ചിട്ടുള്ളത് |
KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488
Send an email to info@keralaeo.org
![]() | Today | 1199 |
![]() | All | 6135708 |
P/07/2025, Sri.P.R.Gireesan |
04-04-2025 |
P/06/2025, Sri. Sajan.Varghese |
04-04-2025 |
P/05/2025, Sri. Ratheesh.N |
04-04-2025 |
P/04/2025,Smt. Sabeena.N |
04-04-2025 |
P/03/2025, Sri,Biju.Tom |
04-04-2025 |
P/02/2025,Sri.Ajayakumar.V,R |
04-04-2025 |
P/01/2025,Sri. Denny Simon |
04-04-2025 |
P/086/2024, Sri.C.P Prabhakumar |
04-04-2025 |
P/084/2024,M/s. Swaraj Bio Fuel Energy |
10-03-2025 |
P/083/2024, Sri. Swapnaraj Ravikumar |
10-03-2025 |