Downloads
Overview Search Downloads Submit file Up
Download details
P/050/2023- Shri. Sudhakaran M
അപ്പീൽ പരാതിക്കാരൻ ലൈസൻസിയുടെ പടന്നക്കാട് ഇലക്ട്രിക്കൽ സെക്ഷന്റെ ഒരു ഉപഭോക്താവാണ്. ആദ്യമായി സിംഗിൾ ഫേസ് കണക്ഷൻ നൽകിയത് 3/08/2004-ൽ ആണ്. ഈ കെട്ടിടം ബേക്കറി നടത്താൻ വേണ്ടി ശ്രീമതി ശീതൾ എന്നയാളിന് വാടകയ്ക്ക് കൊടുക്കുകയും അങ്ങനെ അവർ ത്രീ ഫീസ് കണക്ഷൻ പടന്നക്കാട് സെക്ഷനിൽ നിന്നും 26/08/2020-ൽ ലഭ്യമാക്കുകയും ചെയ്തു. ഈ ത്രീ ഫേസ് കണക്ഷൻ എടുത്തപ്പോൾ മുൻപുണ്ടായിരുന്ന സിംഗിൾ ഫേസ് കണക്ഷൻ റദ്ദാക്കുകയുണ്ടായി. എന്നാൽ ബേക്കറിയുടെ പ്രവർത്തനം നിർത്തി കടയൊഴിഞ്ഞപ്പോൾ ത്രീ ഫേസ് കണക്ഷൻ റദ്ദാക്കി സിംഗിൾ ഫേസ് കണക്ഷന് വേണ്ടി ഉപഭോക്താവ് 25/03/2023-ൽ  അപേക്ഷ സമർപ്പിച്ചു. ഇദ്ദേഹത്തിന്റെ കടയുടെ വശത്തുകൂടി ഒരു സർവീസ് ലൈൻ വളരെ മുൻപ് തന്നെ വലിച്ചിട്ടുണ്ടായിരുന്നതാണ്. ഈ ലൈൻ കെട്ടിടത്തിനു വളരെ സമീപത്തായി പോകുന്നതും അപകടസാധ്യതയുള്ളതുമായതിനാൽ ഈ ലൈൻ ABC ആക്കി മാറ്റുന്നതിനുള്ള ചെലവ് അപ്പീൽ പരാതിക്കാരൻ വഹിക്കണമെന്ന് ലൈസൻസി ആവശ്യപ്പെട്ടു. പുതിയ കണക്ഷൻ പെട്ടെന്ന് ആവശ്യമായി വന്നതിനാൽ പരാതിക്കാരന്റെ ചെലവിൽ ആ ലൈൻ ABC ആക്കി മാറ്റുകയും സർവീസ് കണക്ഷൻ നൽകുകയും ചെയ്തു. ഈ സർവീസ് ലൈൻ വളരെ മുൻപ് വലിച്ചിരുന്നതും, ഈ കെട്ടിടം വന്നതിനുശേഷം ആ ലൈനിൽ നിന്നുതന്നെ പലർക്കും പിന്നെയും കണക്ഷൻ നൽകുകയും ചെയ്തിരുന്നു. ആ സമയത്തൊന്നും ഇത് ആവശ്യപ്പെടാതെ 2023-ല്‍ പരാതിക്കാരനോട് ആവശ്യപ്പെട്ടത് നീതി അല്ലെന്നും അതിന് മതിയായ നഷ്ടപരിഹാരം ലഭിക്കണമെന്നും ആവശ്യപ്പെട്ട പരാതിക്കാരൻ CGRF-നെ സമീപിച്ചിരുന്നു. CGRF-ന്റെ 20/08/2023-ൽ ഉള്ള ഉത്തരവ് പ്രകാരം ഈ പരാതി അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയിരുന്നു. അതിന്റെ അപ്പീൽ ആയിട്ടാണ് ഓംബുഡ്സ്മാൻ സമക്ഷം ഈ പരാതി സമർപ്പിച്ചിരിക്കുന്നത്.

Data

Size 285.14 KB
Downloads 499
Created 2023-12-26 07:12:08

Download

Contact Us

KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488

Any Queries?

Send an email to info@keralaeo.org

Do you Know?

Consumers should submit  petitions to CGRF first before appealing Ombudsman.

Visitors Counter

mod_vvisit_counterToday780
mod_vvisit_counterAll5479362