KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488
![]() |
![]() |
![]() |
![]() |
Download details |
![]() ![]() |
||||||||||||
പരാതിക്കാരനായ ശ്രീ. കെ.എസ്. ഗിരീഷ് ലൈസൻസിയുടെ (KSEBL) ന്റെ കടപ്പാക്കട ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വരുന്ന ഒരു ഗാർഹിക ഉപഭോക്താവാണ്. കൺസ്യൂമർ നമ്പർ.1145594000783 ആയ ഈ കണക്ഷൻ 6.391KW connected load ഉള്ള 3 phase കണക്ഷൻ ആണ്. 14/03/2024 ൽ പരാതിക്കാരന് ലഭിക്കുന്ന വൈദ്യുതിയിൽ ഒരു ഫേസ് ലഭ്യമല്ലാത്തതിനാൽ തൊട്ടടുത്തുള്ള സെക്ഷനിൽ അറിയിക്കുകയും അവിടെ നിന്ന് ഉദ്യോഗസ്ഥർ വന്ന് പരിശോധിക്കുകയും ചെയ്തു. പോസ്റ്റിൽ നിന്നും വരുന്ന കണക്ഷൻ വയറിലോ മറ്റോ ഉള്ള തകരാറായതിനാൽ നാളെ പകൽ ശരിയാക്കാമെന്നും, Online ആയി ഒരു പരാതി നൽകാനും പറഞ്ഞതിനാൽ രാത്രി 9.05 ന് Online ൽ പരാതിനൽകുകയും ചെയ്തു. അന്ന് രാത്രി തന്നെ സ്വന്തം മകൾ താമസിക്കുന്ന ഹൈദ്രാബാദിലേയ്ക്ക് കുടുംബസഹിതം പുറപ്പെടുകയും ചെയ്തു.15/03/2024 ആം തീയതി പരാതി പരിഹരിച്ചു എന്ന സന്ദേശം ലഭിക്കുകയും ചെയ്തു. 15/05/2024 ൽ ദ്വൈമാസ റീഡിങ്ങ് എടുക്കുകയും ബിൽ തുകയായ Rs 1650/- ഉപഭോക്താവ് അടയ്ക്കുകയും ചെയ്തു. 16/07/2024 ൽ പരാതിക്കാരന്റെ മീറ്റർ റീഡിങ് എടുത്തപ്പോൾ ഉപഭോഗം 2893 ആണെന്ന് കാണുകയും 28,999/- രൂപയുടെ ബിൽ നൽകുകയും ചെയ്തു. അടഞ്ഞു കിടക്കുന്ന വീടായതിനാൽ ഇത്രയും അമിതമായ ഉപഭോഗം ശരിയല്ല എന്ന് കാണിച്ച് പരാതി നൽകിയപ്പോൾ AE , Sub Engineer, Oversier എന്നിവർ സ്ഥലത്തെത്തി മീറ്ററും ഉപകരണങ്ങളും പരിശോധിക്കുകയുണ്ടായി. മെയിൻ സ്വിച്ചിന്റെ അകത്ത് ഒരു ഭാഗം കത്തിയത് മൂലമുണ്ടായ Earth leakage ആകാം ഈ അമിത ഉപഭോഗത്തിനു കാരണമെന്ന അനുമാനം അറിയിക്കുകയും ചെയ്തു. മീറ്ററിൽ തകരാർ ഒന്നും കാണാത്തതിനാൽ തന്നെ ഉപഭോഗത്തിനുള്ള ബില്ല് തുക അടയ്ക്കാൻ പരാതിക്കാരൻ ബാധ്യസ്ഥനാണെന്ന ലൈസൻസിയുടെ വാദം അംഗീകരിക്കാൻ കഴിയാത്തതിനാൽ CGRF ൽ പരാതി നൽകുകയുണ്ടായി. നടപടികൾ പൂർത്തിയാക്കി CGRF 11/11/2024 ൽ ഉത്തരവിറക്കി ആ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീലായിട്ടാണ് ഈ പരാതി ഓംബുഡ്സ്മാൻ സമക്ഷം നൽകിയിട്ടുള്ളത്. |
|
|||||||||||
KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488
Send an email to info@keralaeo.org
![]() | Today | 5394 |
![]() | All | 6130587 |
P/07/2025, Sri.P.R.Gireesan |
04-04-2025 |
P/06/2025, Sri. Sajan.Varghese |
04-04-2025 |
P/05/2025, Sri. Ratheesh.N |
04-04-2025 |
P/04/2025,Smt. Sabeena.N |
04-04-2025 |
P/03/2025, Sri,Biju.Tom |
04-04-2025 |
P/02/2025,Sri.Ajayakumar.V,R |
04-04-2025 |
P/01/2025,Sri. Denny Simon |
04-04-2025 |
P/086/2024, Sri.C.P Prabhakumar |
04-04-2025 |
P/084/2024,M/s. Swaraj Bio Fuel Energy |
10-03-2025 |
P/083/2024, Sri. Swapnaraj Ravikumar |
10-03-2025 |