Downloads
Overview Search Downloads Submit file Up
Category: Orders
Order by: Default | Name | Date | Hits | [Descending]
Orders Files: 1327
Orders of Kerala Electricity Ombudsman  in pdf format
Files:
P/065/2024, ശ്രീമതി. ജോസ്‌ന കെ.ജെ

Download 
Download

പരാതിക്കാരിയായ ശ്രീമതി. ജോസ്‌ന.കെ.ജെ ഫോർട്ട് കൊച്ചി താലൂക്കിൽപ്പെട്ട, പള്ളുരുത്തി വില്ലേജിൽ, മുണ്ടൻവേലിയിൽ താമസക്കാരിയാണ് .2016 ൽ അവർ വിലയാധാരമായി വാങ്ങിയ 4 സെന്റ് വസ്തുവിൽ PMAY (Prime Minister Awas Yojana) പ്രകാരം ഒരു വീടിനുള്ള ധനസഹായം ലഭിക്കുകയും അവിടെ പുതിയതായി ഒരു ചെറിയവീട് നിർമിക്കുകയും ചെയ്തു. പരാതിക്കാരിയും കുടുംബവും BPL വിഭാഗത്തിൽപ്പെട്ടവരാണ്. ഇവർ വാങ്ങിയ വസ്തുവിൽ പഴയതും പൊളിഞ്ഞുവീഴാറായതുമായ ഒരു വീട് സ്ഥിതി ചെയുന്നുണ്ട്. അതിൽ ഒരു വൈദ്യുത കണക്ഷനും നിലനില്ക്കുന്നു. എന്നാൽ ആ കണക്ഷൻ ഒരു Jessy Paul എന്ന വ്യക്തിയുടെ പേരിലുള്ളതാണ്. വളരെ വർഷങ്ങൾക്ക് മുൻപ് ഇതിന്റെ ഉടമസ്ഥയായിരുന്നവരുടെ പേരിലായിരിക്കാം ഈ കണക്ഷൻ നൽകിയിരുന്നത്. പ്രസ്തുത വസ്തു പല കൈമാറ്റം നടന്നാണ് 2016 ൽ ശ്രീമതി. ജോസ്‌ന, ജോൺസൺ കെ.സി എന്നയാളിൽ നിന്ന് തീറാധാരമായി വാങ്ങിയിരിക്കുന്നത്. Jessy paul ന്റെ പേരിലുള്ള കണക്ഷൻ സ്വന്തം പേരിലേയ്ക്ക് മാറ്റാനുള്ള അപേക്ഷ ലൈസൻസി നിരസിക്കുകയുണ്ടായി. പുതിയ വീട് നിർമ്മിച്ച ശേഷം BPL വിഭാഗത്തിൽപ്പെടുത്തി പുതിയ കണക്ഷൻ അപേക്ഷിച്ചതും ലൈസൻസി നിരസിക്കുകയുണ്ടായി. അങ്ങനെ പരാതിക്കാരി CGRF (CZ) ന് പരാതി നൽകുകയും നടപടികൾ പൂർത്തിയാക്കി CGRF 19/09/2024 ൽ ഉത്തരവിറക്കുകയും ചെയ്തു. ആ ഉത്തരവിന്റെ അപ്പീലായിട്ടാണ് ഈ പരാതി നൽകിയിരിക്കുന്നത്.
P/057/2024, ശ്രീമതി .നബീസ അമ്പലവൻ

Download 
Download

പരാതിക്കാരിയായ ശ്രീമതി. നബീസ അമ്പലവൻ ലൈസൻസി (KSEBL) യുടെ മക്കരപ്പറമ്പ് ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽവരുന്ന ഒരു വ്യാവസായിക ഉപഭോക്താവാണ്. കൺസ്യൂമർ നമ്പർ 1165654041210 ആയ കണക്ഷന്റെ connected ലോഡ് 30 Kw ആയിരുന്നു. ഉപഭോക്താവിന്റെ ആവശ്യ പ്രകാരം connected load 42.96 Kw ആയി 30/11/2022 ന് വർദ്ധിപ്പിക്കുകയും മീറ്റർ CT ഉള്ള മീറ്റർ ആക്കി മാറ്റുകയും ചെയ്തു. ഉപയോഗിച്ചിട്ടുള്ള CT യുടെ ratio 100/5 ആയതിനാൽ Multiplication Factor 20 ആയി വേണം ഉപഭോഗം കണക്കുകൂട്ടേണ്ടത്. എന്നാൽ Oruma net-ൽ ഇവ രേഖപ്പെടുത്തിയപ്പോൾ MF 1 തെറ്റായി രേഖപ്പെടുത്തുകയും അങ്ങനെ ഉപഭോഗം കണക്കാക്കുകയും ചെയ്തു വന്നു. എന്നാൽ 1/9/2023 ൽ ഈ തെറ്റ് കണ്ടെത്തുകയും അന്നു മുതൽ MF - 20 ചേർത്ത് ബില്ല് നൽകി തുടങ്ങി. MF 1 ആയി ബില്ല് ചെയ്തിരുന്ന കാലയളവിൽ ലൈസൻസിയ്ക്ക് ലഭ്യമാകേണ്ട തുക 2,36,824 ആയി കണക്കുകൂട്ടുകയും അതിനുള്ള demand notice നൽകുകയും ചെയ്തു. ലൈസൻസി തന്നെ ഈ തുക 10 തവണകളായി അടയ്ക്കാനുള്ള അനുവാദവും നൽകിയിരുന്നു. ഇത് ചോദ്യംചെയ്ത് പരാതിക്കാരി CGRF (Northern Region) ൽ പരാതി നൽകുകയും CGRF അതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉത്തരവ് 19/07/2024 ൽ ഇറക്കുകയും ചെയ്തു. CGRF ന്റെ ഉത്തരവിന്റെ അപ്പീലായിട്ടാണ് ഈ പരാതി ഇവിടെ നൽകിയിരിക്കുന്നത്.
P/060/2024, ശ്രീമതി. ചന്ദ്രലേഖ & ശ്രീ .വി.എൻ ശശീന്ദ്രൻ

Download 
Download

പരാതിക്കാസ്പദമായ കണക്ഷൻ പരേതനായ വി.എൻ. സഹദേവൻ എന്ന വ്യക്തിയുടെ പേരിലുള്ളതായിരുന്നു. വൈദ്യുതി നൽകിയിരിക്കുന്ന കെട്ടിടം വി.എ.ൻ സഹദേവനും സഹോദരനായ വി.എൻ ശശീന്ദ്രനും കൂടിയുള്ളതായിരുന്നു. വി.എൻ. സഹദേവൻ മരണപ്പെട്ടതിനാൽ അനന്തരാവകാശി അദ്ദേഹത്തിന്റെ ഭാര്യയായ ശ്രീമതി. ചന്ദ്രലേഖയാണ് . എന്നാൽ ഇപ്പോൾ കണക്ഷൻ വി.എൻ ശശീന്ദ്രന്റെ പേരിലേയ്ക്കു മാറ്റിയിട്ടുണ്ട്. അതിനാൽ ഇപ്പോഴത്തെ ഉപഭോക്താവ് ശ്രീ.വി.എൻ ശശീന്ദ്രനാണ്. Consumer No 1155473008502 ആയി നൽകിയിരുന്ന കണക്ഷൻ ഗാർഹിക ആവശ്യത്തിനുള്ളതായിരുന്നു. 7/2010 ൽ ലൈസൻസിയുടെ ഉദ്യോഗസ്ഥൻ വൈദ്യുതി, നിർമ്മാണ പ്രവർത്തനങ്ങൾക്കുപയോഗിക്കുന്നു എന്നാരോപിച്ച് ഏകപക്ഷീയമായി താരിഫ് LT 1 A യിൽ നിന്നും LT 7 A യിലേയ്ക്ക് മാറ്റി.14/08/2014 ൽ അത് 6F ലേയ്ക്ക് മാറ്റുകയും അധികമായ തുക ഉപഭോക്താവിൽ നിന്ന് ഈടാക്കുകയും ചെയ്തിരുന്നു. 1/2018 മുതൽ അവിടെ ഒരു സോഫ റിപ്പയറിംഗ് യൂണിറ്റ് ആരംഭിച്ചതിനാൽ താരിഫ് LT IV industrial ലേയ്‌ക്ക് മാറ്റാൻ ആവശ്യപ്പെട്ടിട്ട് അതു 2020 ൽ മാത്രമാണ് മാറ്റിനൽകിയത്. കൂടാതെ 8/2018 മുതൽ 12/2018 വരെയുള്ള കാലയളവിൽ Door lock revision എന്ന ഇനത്തിലും ഭീമമായ തുക ഈടാക്കിയിരുന്നു. ഇങ്ങനെ അമിതമായി ഈടാക്കിയ തുക തിരികെ കിട്ടാൻ വേണ്ടി 2020 ൽ ജനകീയ അദാലത്തിൽ പരാതി നൽകിയെങ്കിലും ശരിയായ പരിഹാരം ലഭ്യമായില്ല. അങ്ങനെ CGRF ൽ പരാതി നൽകുകയും, CGRF നടപടികൾ പൂർത്തിയാക്കി 7/08/2024 ൽ ഉത്തരവാക്കുകയും ചെയ്തു. അതിന്റെ അപ്പീലായിട്ടാണ് ഈ പരാതി ഓംബുഡ്സ്മാൻ സമക്ഷം സമർപ്പിച്ചിട്ടുള്ളത്.

Contact Us

KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488

Any Queries?

Send an email to info@keralaeo.org

Do you Know?

Consumers should submit  petitions to CGRF first before appealing Ombudsman.

Visitors Counter

mod_vvisit_counterToday2850
mod_vvisit_counterAll6256381