KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488
Overview | Search Downloads | Submit file | Up |
Category: Orders | ||
Orders | Files: 1297 | |
Orders of Kerala Electricity Ombudsman in pdf format |
P/057/2024, ശ്രീമതി .നബീസ അമ്പലവൻ |
|
പരാതിക്കാരിയായ ശ്രീമതി. നബീസ അമ്പലവൻ ലൈസൻസി (KSEBL) യുടെ മക്കരപ്പറമ്പ് ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽവരുന്ന ഒരു വ്യാവസായിക ഉപഭോക്താവാണ്. കൺസ്യൂമർ നമ്പർ 1165654041210 ആയ കണക്ഷന്റെ connected ലോഡ് 30 Kw ആയിരുന്നു. ഉപഭോക്താവിന്റെ ആവശ്യ പ്രകാരം connected load 42.96 Kw ആയി 30/11/2022 ന് വർദ്ധിപ്പിക്കുകയും മീറ്റർ CT ഉള്ള മീറ്റർ ആക്കി മാറ്റുകയും ചെയ്തു. ഉപയോഗിച്ചിട്ടുള്ള CT യുടെ ratio 100/5 ആയതിനാൽ Multiplication Factor 20 ആയി വേണം ഉപഭോഗം കണക്കുകൂട്ടേണ്ടത്. എന്നാൽ Oruma net-ൽ ഇവ രേഖപ്പെടുത്തിയപ്പോൾ MF 1 തെറ്റായി രേഖപ്പെടുത്തുകയും അങ്ങനെ ഉപഭോഗം കണക്കാക്കുകയും ചെയ്തു വന്നു. എന്നാൽ 1/9/2023 ൽ ഈ തെറ്റ് കണ്ടെത്തുകയും അന്നു മുതൽ MF - 20 ചേർത്ത് ബില്ല് നൽകി തുടങ്ങി. MF 1 ആയി ബില്ല് ചെയ്തിരുന്ന കാലയളവിൽ ലൈസൻസിയ്ക്ക് ലഭ്യമാകേണ്ട തുക 2,36,824 ആയി കണക്കുകൂട്ടുകയും അതിനുള്ള demand notice നൽകുകയും ചെയ്തു. ലൈസൻസി തന്നെ ഈ തുക 10 തവണകളായി അടയ്ക്കാനുള്ള അനുവാദവും നൽകിയിരുന്നു. ഇത് ചോദ്യംചെയ്ത് പരാതിക്കാരി CGRF (Northern Region) ൽ പരാതി നൽകുകയും CGRF അതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉത്തരവ് 19/07/2024 ൽ ഇറക്കുകയും ചെയ്തു. CGRF ന്റെ ഉത്തരവിന്റെ അപ്പീലായിട്ടാണ് ഈ പരാതി ഇവിടെ നൽകിയിരിക്കുന്നത്. |
P/056/2024, ശ്രീമതി. അജിത.കെ.വി |
|
പരാതിക്കാരിയായ ശ്രീമതി. അജിത കെ.വി താമരശ്ശേരി സർവീസ് കോപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ സെക്രട്ടറിയാണ്. പരാതിയ്ക്കാധാരമായ സർവീസ് കണക്ഷൻ എടുത്തിരിക്കുന്നത് ശ്രീ.അബ്ദുൾ കരിം .പി.വി പുത്തൻവീട്ടിൽ ചുങ്കം,താമരശ്ശേരി പി.ഒ , കോഴിക്കോട് എന്ന വ്യക്തിയാണ്. ഈ കണക്ഷൻ നൽകിയിരിക്കുന്നത് 4/4/2016 ൽ ആണ്. ബാംങ്കിംഗ് ആവശ്യത്തിനാണ് വൈദ്യുതി ഉപയോഗിക്കേണ്ടത് എന്ന് അപേക്ഷയിൽ സൂചിപ്പിച്ചിരുന്നതെങ്കിലും ലൈസൻസി തെറ്റായി L T 7 A താരിഫിൽ ചാർജ് ഈടാക്കി വന്നിരുന്നു. Oruma net ൽ രേഖപ്പെടുത്തിയതിൽ വന്ന പിഴവെന്നാണ് ലൈസൻസിയുടെ അവകാശവാദം. ലൈസൻസി 14/06/2023 ൽ നടത്തിയ പരിശോധനയിൽ യഥാർത്ഥ താരിഫ് LT 6 C ആകേണ്ടതാണെന്ന് മനസ്സിലാക്കുകയും അതിനനുസരിച്ചു കണക്ഷൻ ലഭിച്ചതു മുതൽ കുറവു വന്ന തുകയ്ക്ക് ബില്ല് നൽകുകയും ചെയ്തു. ഈ തുക ഒഴിവാക്കാൻ വേണ്ടി ലൈസൻസിയ്ക്ക് അപേക്ഷ നൽകിയെങ്കിലും അതിന് നടപടിയാകാത്തതിനാൽ CGRF ൽ പരാതി സമർപ്പിക്കുകയും നടപടികൾ പൂർത്തിയാക്കി 29/01/2023 ൽ ഉത്തരവിറക്കുകയും ചെയ്തു. അതിന് ലൈസൻസി പുനഃ പരിശോധന ഹർജി നൽകിയത് CGRF തീർപ്പാക്കിയത് 28/06/2024 ൽ ആണ്. അതിന്റെ അപ്പീലായിട്ടാണ് ഈ പരാതി ഇലക്ട്രിസിറ്റി ഓംബുഡ്സ്മാൻ സമക്ഷം സമർപ്പിച്ചിരിക്കുന്നത്. ഈ പരാതി സമർപ്പിച്ചിരിക്കുന്നത് ഉപഭോക്താവല്ലാത്തതിനാൽ തന്നെ പരാതി നിയമ പ്രകാരം നില നില്ക്കുമോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. |
P/055/2024, Shri.Mujeeb.M |
|
പരാതിക്കാരനായ ശ്രീ. മുജീബ്.എം. ലൈസൻസിയായ കെ.എസ്.ഇ.ബി ലിമിറ്റഡ്ന്റെ ഉളിക്കൽ ഇലക്ട്രിക് സെക്ഷനിൽ പെട്ട ഒരു ഉപഭോക്താവാണ്. അദ്ദേഹം ഒരു കറിപൗഡർ നിർമ്മിക്കുന്ന ഒരു സ്ഥാപനം നടത്തുകയായിരുന്നു. അതിലേയ്ക്കായി LT IV A താരിഫിൽ ഒരു ഇൻഡസ്ട്രിയൽ കണക്ഷൻ 19/11/2012 എടുത്തിട്ടുണ്ടായിരുന്നു. വികസിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കേണ്ടിവന്നതിനാൽ connected load കൂട്ടുന്നതിനുവേണ്ടി 35/04/2018 ൽ അപേക്ഷസമർപ്പിക്കുകയും 2000/- രൂപ അടയ്ക്കുകയും ചെയ്തു. നുച്ചിയാട് 100 KVA ട്രാൻസ്ഫോർമറിന് ഈ അധിക ലോഡ് താങ്ങാൻ കഴിയാത്തതിനാൽ വേറെ ഒരു പുതിയ ട്രാൻസ്ഫോർമർ ഉപഭോക്താവിന്റെ സ്ഥലത്തു സ്ഥാപിച്ചു അധിക ലോഡ് നൽകണമെന്ന് ലൈസൻസിയുടെ ഉദ്യോഗസ്ഥർ അറിയിച്ചു. അതിൽ പ്രകാരം ഉപഭോക്താവ് 3,92,620 + GST അടയ്ക്കുകയുണ്ടായി. ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന ജോലികൾ 07/07/2018 ൽ കഴിഞ്ഞെങ്കിലും ട്രാൻസ്ഫോർമർ സ്ഥാപിച്ചത് ശെരിയല്ലാത്തതിനാൽ Electrical Inspectorate ന്റെ Energisation Certificate കിട്ടാൻ വൈകുകയുണ്ടായി. അവസാനം അധിക ലോഡിന് അംഗീകാരം നൽകിയത് 19/10/2019 ൽ മാത്രമാണ്. ഉല്പാദനം വർദ്ധിപ്പിക്കുന്നതിനുവേണ്ടി വാങ്ങിയിരുന്ന ഉപകരണങ്ങൾക്ക് നാശമുണ്ടാക്കുകയും അങ്ങനെ വലിയ നഷ്ടം സംഭവിക്കുകയുമുണ്ടായി. തന്റേതല്ലാത്ത കാരണങ്ങളാലുണ്ടായ കാലതാമസത്തിന് മതിയായ നഷ്ടപരിഹാരം ലഭിക്കണമെന്നതാണ് ഹർജിക്കാരന്റെ വാദം. CGRF ൽ നൽകിയ പരാതിയിൽ നടപടികൾ പൂർത്തിയാക്കി 26/04/2024 ൽ ഉത്തരവിറക്കിയിരുന്നു. ആ ഉത്തരവിsâ അപ്പീലായിട്ടാണ് ഈ പരാതിനൽകിയിട്ടുള്ളത് . |
KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488
Send an email to info@keralaeo.org
Today | 207 | |
All | 5670449 |
P/063/2024, Sri. Rajendran .K |
03-01-2025 |
P/064/2024, Sri. Joe.I. Mangaly |
03-01-2025 |
P/082/2024, ശ്രീ.റിയാസ്.ഇ.ആർ |
03-01-2025 |
P/070/2024, ശ്രീ.സ്മിനോജ്.എം.എസ് |
03-01-2025 |
P/069/2024, ശ്രീ.അബ്ദുൾ കരിം സഹറുദ്ദീൻ P.M. |
03-01-2025 |
P/068/2024, ശ്രീമതി.സുകുമാരി.പി |
03-01-2025 |
P/065/2024, ശ്രീമതി. ജോസ്ന കെ.ജെ |
03-01-2025 |
RP/08/2024, Sri. Sunil Thomas |
04-12-2024 |
P/067/2024, Sri. Arun. C |
04-12-2024 |
P/066/2024, Sri. Shajan . N.P |
04-12-2024 |